
ഒലിച്ചുപോയത് 1.35 ലക്ഷം കോടി, ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇടിവ്; പൊള്ളി ടിസിഎസ് ഓഹരി
ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്

മുംബൈ: ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.35 ലക്ഷം കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് ടിസിഎസ് ആണ്.
കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്സ് 863 പോയിന്റ് ആണ് താഴ്ന്നത്. ടിസിഎസിന് പുറമേ ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ്, എല്‍ഐസി, ബജാജ് ഫിനാന്‍സ് ഓഹരികളാണ് നഷ്ടം നേരിട്ടത്. അതേസമയം റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
WHAT TO READ NEXT

ഐടിആര്‍ - 3 ഓണ്‍ലൈനായി ഫയല്‍ ചെയ്യാമെന്ന് ആദായനികുതി വകുപ്പ്
വിപണിയില്‍ ടിസിഎസിന് മാത്രം ഉണ്ടായ നഷ്ടം 47,487 കോടിയാണ്. 10,86,547 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. ഭാരതി എയര്‍ടെല്‍ 29,936 കോടി, ബജാജ് ഫിനാന്‍സ് 22,806 കോടി, ഇന്‍ഫോസിസ് 18,694 കോടി, എസ്ബിഐ 11,584 കോടി, ഐസിഐസിഐ ബാങ്ക് 3,608 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 32,013 കോടിയുടെ നേട്ടം ഉണ്ടാക്കി. 5,99, 462 കോടിയായാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യം ഉയര്‍ന്നത്. റിലയന്‍സ് തന്നെയാണ് ഇത്തവണയും ഏറ്റവും മൂല്യമുള്ള കമ്പനി.
WHAT TO READ NEXT

നിങ്ങളുടെ ശബ്ദത്തിൽ ഇനി എഐ സംസാരിക്കും, ഇലവൻലാബ്സിലൂടെ
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
share market: Market valuation of 7 of top-10 valued firms erodes by Rs 1.35 lakh cr; TCS biggest laggard
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

