
എട്ട് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നര ലക്ഷം കോടിയുടെ വര്‍ധന; നേട്ടം ഉണ്ടാക്കി എയര്‍ടെല്‍, ഇന്‍ഫോസിസ്, ടിസിഎസ്
ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

മുംബൈ: ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.53 ലക്ഷം കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എയര്‍ടെല്‍, ഇന്‍ഫോസിസ്, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.
തുടര്‍ച്ചയായി അഞ്ചാം ആഴ്ചയും ബിഎസ്ഇ സെന്‍സെക്സ് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ 1279 പോയിന്റിന്റെ നേട്ടമാണ് സെന്‍സെക്സ് കൈവരിച്ചത്. വെള്ളിയാഴ്ച 82,365 എന്ന സര്‍വകാല റെക്കോര്‍ഡിലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്. കഴിഞ്ഞയാഴ്ച ഭാരതി എയര്‍ടെലിന്റെ മാത്രം വിപണി മൂല്യത്തില്‍ 47,194 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ എയര്‍ടെലിന്റെ മൊത്തം വിപണി മൂല്യം 9,04,587 കോടിയായി ഉയര്‍ന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്‍ഫോസിസിന്റെ വിപണി മൂല്യം 8,06,880 കോടിയായാണ് ഉയര്‍ന്നത്. കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ 33,611 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ടിസിഎസ് 31,784 കോടി, ഐസിഐസിഐ ബാങ്ക് 18,734 കോടി, റിലയന്‍സ് 13,396 കോടി, എച്ച്ഡിഎഫ്സി ബാങ്ക് 5600 എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടു. 8411 കോടിയുടെ ഇടിവോടെ വിപണി മൂല്യം 6,52,739 കോടിയായി താഴ്ന്നു.
WHAT TO READ NEXT
പാചകവാതക വില കൂട്ടി ; വാണിജ്യ സിലിണ്ടറിന് 39 രൂപ വര്‍ധിപ്പിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News


ഒലിച്ചുപോയത് 1.13 ലക്ഷം കോടി രൂപ; ഏഴ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എയര്‍ടെലും റിലയന്‍സും

87,960 കോടിയുടെ നഷ്ടം, വിപണി മൂല്യം ഇടിഞ്ഞ് നാലു കമ്പനികള്‍; പൊള്ളി ഭാരതി എയര്‍ടെല്‍
