ഒലിച്ചുപോയത് 2.51 ലക്ഷം കോടി; ഒന്‍പത് മുന്‍നിര കമ്പനികളും നഷ്ടത്തില്‍; പൊള്ളി റിലയന്‍സ് ഓഹരി

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വലിയ ഇടിവ്.

 Sensex falls
Sensex fallsപ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :25 ജനുവരി 2026, 1:09 pm IST

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വലിയ ഇടിവ്. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 2.51 ലക്ഷം കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവുമധികം ഇടിവ് നേരിട്ടത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ സെന്‍സെക്‌സ് 2032 പോയിന്റ് ആണ് ഇടിഞ്ഞത്. ആഗോള വിപണി പ്രതികൂലമായതാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും രൂപ ദുര്‍ബലമായതും വിപണിയെ ബാധിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് മാത്രം കഴിഞ്ഞയാഴ്ച 96,960 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. റിലയന്‍സിന്റെ വിപണി മൂല്യം 18,75,533 കോടിയായാണ് കുറഞ്ഞത്.

ഐസിഐസിഐ ബാങ്ക് 48,644 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 22,923 കോടി, ഭാരതി എയര്‍ടെല്‍ 17,533 കോടി, ടിസിഎസ് 16,588 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. പത്തുമുന്‍നിര കമ്പനികളില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. വിപണി മൂല്യത്തില്‍ 12,311 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. കനത്ത ഇടിവ് നേരിട്ടിട്ടും വിപണി മൂല്യത്തില്‍ കമ്പനികളുടെ പട്ടികയില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍.

News Now

Summary

Mcap of 9 of top-10 most valued firms plunges by Rs 2.51 lakh cr

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates