
മുകേഷ് അംബാനിക്കൊപ്പം അഞ്ചുവര്‍ഷം, രാജിവെച്ച് സ്വന്തം സംരംഭം; ആയിരം കോടിയില്‍പ്പരം സമാഹരിച്ച് വിജയത്തീരത്ത്; ആരാണ് വികാസ് ചൗധരി?
പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ റിലയന്‍സില്‍ നിന്ന് പടിയിറങ്ങിയ ശേഷം സ്വന്തം വഴി വെട്ടി പുതിയ ഉയരങ്ങളിലേക്ക് കുതിച്ച പ്രമുഖരുടെ കൂട്ടത്തില്‍ ഒരാള്‍ കൂടി
ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ റിലയന്‍സില്‍ നിന്ന് പടിയിറങ്ങിയ ശേഷം സ്വന്തം വഴി വെട്ടി പുതിയ ഉയരങ്ങളിലേക്ക് കുതിച്ച പ്രമുഖരുടെ കൂട്ടത്തില്‍ ഒരാള്‍ കൂടി. റിലയന്‍സ് ജിയോയുടെ തലപ്പത്ത് അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ച ശേഷം രാജിവെച്ച് സ്റ്റാര്‍ട്ട് അപ്പ് ഫണ്ട് പ്ലേബുക്ക് പാര്‍ട്ണേഴ്സ് ആരംഭിച്ച് വിജയിച്ചിരിക്കുകയാണ് വികാസ് ചൗധരി എന്ന സംരംഭകന്. കോര്‍പ്പറേറ്റ് നേതൃത്വത്തില്‍ നിന്ന് വിജയകരമായ സംരംഭകനിലേക്കുള്ള പാതയാണ് അദ്ദേഹം വെട്ടി തുറന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആഭ്യന്തര, അന്തര്‍ദേശീയ നിക്ഷേപകരില്‍ നിന്ന് വികാസ് 1,091 കോടി രൂപയാണ് സമാഹരിച്ചത്.
മുകേഷ് അംബാനിയുടെ റിലയന്‍സില്‍ ഉയര്‍ന്ന തലങ്ങളില്‍ ജോലി ചെയ്ത ശേഷം പടിയിറങ്ങി സ്വന്തം വഴി വെട്ടി പുതിയ ഉയരങ്ങളിലേക്ക് കുതിച്ച നിരവധി പേരുടെ കൂട്ടത്തിലാണ് വികാസ് ചൗധരിയും ഇടംപിടിച്ചത്. സംരംഭകത്വത്തിലേക്ക് കടക്കുന്നതിന് മുമ്പ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്ഡസ്ട്രീസില് പ്രവര്‍ത്തിച്ച് തങ്ങളുടെ കഴിവുകള്‍ വികസിപ്പിച്ചെടുത്ത നിരവധി ബിസിനസ്സ് നേതാക്കളില്‍ ഒരാളാണ് വികാസ് ചൗധരി. റിലയന്‍സ് ജിയോയുടെ പ്രസിഡന്റായി വരെ സേവനമനുഷ്ഠിച്ചിട്ടുള്ള വികാസിന്റെ കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവില്‍ നിന്ന് വിജയകരമായ സ്റ്റാര്‍ട്ട് അപ്പ് സ്ഥാപകനിലേക്കുള്ള യാത്ര പലര്‍ക്കും പ്രചോദനം നല്‍കുന്നതാണ്.
2017 മുതല്‍ 2022 വരെയാണ് റിലയന്‍സ് ജിയോയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചത്. ജിയോമാര്‍ട്ട് (ഇലക്ട്രോണിക്സ്, പലചരക്ക് സാധനങ്ങള്‍) ഉള്‍പ്പെടെയുള്ള ജിയോയുടെ ഇ-കൊമേഴ്സ് സംരംഭങ്ങള്‍ക്കും ജിയോ 4ജി സിം, ജിയോഫോണ്‍ തുടങ്ങിയ ടെലികോം ഓഫറുകള്‍ക്കും മേല്‍നോട്ടം വഹിച്ചത് വികാസ് ആയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വവും കാഴ്ചപ്പാടും ഈ ബിസിനസുകളുടെ ദ്രുതഗതിയിലുള്ള വികാസത്തിന് കാരണമായി.
ജിയോയിലെ അഞ്ചു വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വികാസ് ചൗധരി സ്വന്തം സ്റ്റാര്‍ട്ട് അപ്പ് ഫണ്ടായ പ്ലേബുക്ക് പാര്‍ട്ണേഴ്സ് ആരംഭിക്കാന്‍ തീരുമാനിച്ചത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കമ്പനികളിലാണ് സ്റ്റാര്‍ട്ട് അപ്പ് നിക്ഷേപം നടത്തിവരുന്നത്. ഇന്ത്യയില്‍ ഒരുലക്ഷം സ്റ്റാര്‍ട്ട് അപ്പുകള്‍ ഉള്ളപ്പോള്‍ 1000ല്‍ താഴെ മാത്രമാണ് വളര്‍ച്ചാ ഘട്ടത്തില്‍ എത്തിയിട്ടുള്ളതെന്നും വികാസ് ചൂണ്ടിക്കാട്ടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്ലേബുക്ക് പാര്‍ട്ണേഴ്സ് എന്ന സ്റ്റാര്‍ട്ട് അപ്പ് ഫണ്ട് വഴി ആഭ്യന്തര, വിദേശ നിക്ഷേപകരില്‍ നിന്ന് വികാസ് 1,091 കോടി രൂപയാണ് വിജയകരമായി സമാഹരിച്ചത്. ശക്തമായ വളര്‍ച്ചാ സാധ്യതയുള്ള ബിസിനസ്സുകളെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ട്, സാങ്കേതിക മേഖലയിലെ ലാഭകരമായ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളില്‍ ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സമീപഭാവിയില്‍ 25 കോടി ഡോളറായി ഫണ്ട് വിപുലീകരിക്കാനുള്ള പദ്ധതികളെക്കുറിച്ചും വികാസ് സൂചന നല്കി.
വികാസ് ചൗധരിക്ക് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദം ഉള്‍പ്പെടെ ശ്രദ്ധേയമായ അക്കാദമിക് പശ്ചാത്തലമുണ്ട്. യുഎസിലും ഏഷ്യയിലും ജോലി ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ ബിസിനസ്സ് അനുഭവം ഇന്ത്യയ്ക്ക് അപ്പുറത്തേക്കും വ്യാപിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


'പാര്‍ട്ടിയിലെ ചിലരുടെ എതിര്‍പ്പുകള്‍ വകവെക്കാതെ തച്ചങ്കരിയെ വെട്ടി; വിഎസിന്റേത് ദീര്‍ഘവീക്ഷണമുള്ള നിലപാട്'

പത്തുലക്ഷം രൂപ കൈയില്‍ ഉണ്ടോ?, കിസാന്‍ വികാസ് പത്ര vs നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, കൂടുതല്‍ റിട്ടേണ്‍ എവിടെ?

