കരുത്തുറ്റ ബാറ്ററി പായ്ക്ക്; ADAS ഫീച്ചര്‍, എംജി വിന്‍ഡ്‌സര്‍ പ്രോ ലോഞ്ച് നാളെ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജെഎസ്ഡബ്ല്യൂ എംജി മോട്ടോര്‍ ഇന്ത്യയുടെ പുതിയ ഇലക്ട്രിക് കാറായ വിന്‍ഡ്‌സര്‍ പ്രോ നാളെ വിപണിയില്‍ അവതരിപ്പിക്കും

MG Windsor Pro
വിൻഡ്‌സർ ഇവിIMAGE CREDIT: MG Motor India
Edited by :dhanojam
Last Updated :5 മേയ് 2025, 6:22 pm IST

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജെഎസ്ഡബ്ല്യൂ എംജി മോട്ടോര്‍ ഇന്ത്യയുടെ പുതിയ ഇലക്ട്രിക് കാറായ വിന്‍ഡ്‌സര്‍ പ്രോ നാളെ വിപണിയില്‍ അവതരിപ്പിക്കും. വിന്‍ഡ്സര്‍ പ്രോയില്‍ പുതിയ 52.9kWh ബാറ്ററി പായ്ക്ക് ഉണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു.നവീകരിച്ച 52.9 kWh ബാറ്ററി പായ്ക്ക് 134bhp പവറും 200Nm ടോര്‍ക്കും പുറപ്പെടുവിക്കും. നിലവിലെ വിന്‍ഡ്സര്‍ ഇവിയുടെ 332 കിലോമീറ്റര്‍ റേഞ്ച് ഇത് മറികടക്കുമെന്നാണ് പ്രതീക്ഷ.

എംജിയുടെ ഗ്ലോബല്‍ സ്മാര്‍ട്ട് ഇലക്ട്രിക് പ്ലാറ്റ്ഫോമിലാണ് ഇത് നിര്‍മ്മിച്ചത്. Permanent Magnet Synchronous (PMS) മോട്ടോറാണ് ഇതിന് കരുത്തുപകരുക. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങിയ ഫീച്ചറുകളുള്ള ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസുവുമായാണ് (ADAS) വാഹനം വരുന്നത്. വെഹിക്കിള്‍-ടു-ലോഡ് (V2L), വെഹിക്കിള്‍-ടു-വെഹിക്കിള്‍ (V2V) ചാര്‍ജിങ് ഫീച്ചറുകളാണ് മറ്റു പ്രത്യേകത.

പ്രീമിയം ഇന്റീരിയര്‍ അപ്ഗ്രേഡുകള്‍, പുതിയ ഡയമണ്ട്-കട്ട് അലോയ് വീലുകള്‍ അടക്കം മറ്റു നിരവധി സവിശേഷതകളും വാഹനത്തില്‍ പ്രതീക്ഷിക്കാം. നിലവിലെ മോഡലിനേക്കാള്‍ ഉയര്‍ന്ന വിലയായിരിക്കാം വിന്‍ഡ്സര്‍ പ്രോയ്ക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now