
ഓണദിനങ്ങളിൽ വിറ്റത് ഒരു കോടിയിൽപ്പരം ലിറ്റർ പാൽ; മിൽമയ്ക്ക് റെക്കോർഡ് വിൽപ്പന
ഓണദിനങ്ങളിൽ മിൽമയ്ക്ക് റെക്കോർഡ് പാൽ വിൽപ്പന

തിരുവനന്തപുരം: ഓണദിനങ്ങളിൽ മിൽമയ്ക്ക് റെക്കോർഡ് പാൽ വിൽപ്പന. വെള്ളിയാഴ്ച മുതൽ ഉത്രാടം വരെ നാലുദിവസങ്ങളിൽ വിറ്റത് ഒരു കോടി അമ്പത്തേഴായിരം ലിറ്റർ പാലാണ്. ഈ നാലുദിവസം 13 ലക്ഷം കിലോ തൈരും വിറ്റു. ഉത്രാടദിനത്തിൽ മാത്രം 38ലക്ഷം ലിറ്റർ പാൽ വിറ്റതായി മിൽമ ചെയർമാൻ കെ എസ് മണി അറിയിച്ചു.
ഓണക്കാലത്തെ ആവശ്യകത മുന്നിൽകണ്ട് ഒരു കോടിയിൽപ്പരം ലിറ്റർ പാൽ ആണ് മിൽമ അധികമായി സംഭരിച്ചത്. അയൽ സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളുമായി സഹകരിച്ചാണ് ഓണക്കാല പാൽവരവ് ഉറപ്പാക്കിയതെന്നും കെ എസ് മണി പറഞ്ഞു.
കോവിഡ് ഭീതി പൂർണമായും അകന്ന സമയമായതിനാൽ പാലിൻറെയും അനുബന്ധ ഉൽപന്നങ്ങളുടെയും വിൽപ്പന സർവകാല റെക്കോർഡിലെത്തുമെന്നായിരുന്നു അനുമാനം. ഇത് ശരിവെയ്ക്കുന്നതാണ് പുതിയ കണക്കുകൾ.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



