
'എന്നെ രൂപപ്പെടുത്തി, ഇത് എന്റെ ആദരം'; ബോംബെ ഐഐടിക്ക് 315 കോടി രൂപ സംഭാവന നല്കി നന്ദന് നിലേക്കനി
ബോംബെ ഐഐടിയ്ക്ക് 315 കോടി രൂപ സംഭാവന നല്കി പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സഹ സ്ഥാപകന്‍ നന്ദന് നിലേക്കനി

ന്യൂഡല്‍ഹി: ബോംബെ ഐഐടിക്ക് 315 കോടി രൂപ സംഭാവന നല്കി പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സഹ സ്ഥാപകന്‍ നന്ദന് നിലേക്കനി. ബോംബെ ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ നന്ദന് നിലേക്കനി, ഐഐടിയുമായുള്ള ബന്ധത്തില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് സംഭാവന പ്രഖ്യാപിച്ചത്.
1973ലാണ് ബോംബെ ഐഐടിയില്‍ പഠനത്തിനായി നന്ദന് നിലേക്കനി ചേര്‍ന്നത്. ബോംബെ ഐഐടിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും മറ്റുമാണ് ധനസഹായം. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുക, സ്റ്റാര്‍ട്ട്അപ്പ് ആവാസ വ്യവസ്ഥയെ പരിപോഷിപ്പിക്കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങള്‍. ഇന്ത്യയില്‍ ഒരു പൂര്‍വ്വ വിദ്യാര്‍ഥി നല്കുന്ന ഏറ്റവും വലിയ സംഭാവനയായാണ് ഇതിനെ കണക്കാക്കുന്നത്.
'എന്റെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ ബോംബെ ഐഐടി വലിയ പങ്കാണ് വഹിച്ചത്. ഈ സ്ഥാപനവുമായുള്ള എന്റെ ബന്ധത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സംഭാവന നല്കാന് കഴിഞ്ഞതില്‍ ഞാന്‍ നന്ദിയുള്ളവനാണ് '- നിലേക്കനിയുടെ വാക്കുകള്‍.
ഈ സംഭാവന കേവലം ഒരു സാമ്പത്തിക സംഭാവന എന്നതിലുപരി, സ്ഥാപനത്തോടുള്ള എന്റെ ആദരം കൂടിയാണ്. നാളെ പുതിയ ലോകത്തെ രൂപപ്പെടുത്തുന്ന വിദ്യാര്‍ഥികളോടുള്ള പ്രതിബദ്ധതയുമാണ് ഇത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
To mark 50 years of my association with @iitbombay, I am donating â¹315 crores to my alma mater. I am grateful to be able to do this
â Nandan Nilekani (@NandanNilekani) June 20, 2023
Full release: https://t.co/q6rvuMf2jn pic.twitter.com/f8OEfZ1UTq
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


