
ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ 4 ദിവസം ബാങ്കുകൾ തുറക്കില്ല
27ന് രാജ്യ വ്യാപക ബാങ്ക് പണിമുടക്ക്

ന്യൂഡൽഹി: ഈ മാസം 27നു രാജ്യ വ്യാപക ബാങ്ക് പണിമുടക്കുമായി മന്നോട്ടു പോകാൻ ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) തീരുമാനം. ഇതോടെ ഇന്ന് മുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. റിപ്പബ്ലിക്ക് ദിന അവധിയും ശനിയും ഞായറും ചേർത്ത് ഇന്ന് മുതൽ ചൊവാഴ്ച വരെ ബാങ്കുകൾ തുറക്കില്ല. ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന രണ്ടാം അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായ മുന്നോട്ടു പോകാൻ യുഎഫ്ബിയു തീരുമാനിച്ചത്.
ബാങ്കുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ശുപാർശ 2 വർഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിനെരെയാണു ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു പണിമുടക്ക് പ്രഖ്യാപിച്ചത്. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ 9 യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു.
വ്യാഴാഴ്ച നടന്ന യോഗത്തിൽ തീരുമാനമായിരുന്നില്ല. ഇതോടെയാണ് വെള്ളിയാഴ്ച വീണ്ടും യോഗം ചേർന്നത്. എന്നാൽ തീരുമാനം എടുക്കാൻ കൂടുതൽ സമയം വേണമെന്ന നിലപാടാണ് ധനമന്ത്രാലയം നിലപാടെടുത്തത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Nationwide Bank strike by employees on the 27th
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



