
ഫ്ലോര്‍ബോര്‍ഡിനടിയില്‍ ബാറ്ററി പാക്ക്, വലിയ ബൂട്ട് സ്പേസ്; ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഈ മാസം വിപണിയില്‍
ഈ മാസം പുതുതലമുറ ചേതക് ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ്

ന്യൂഡല്‍ഹി: ഈ മാസം പുതുതലമുറ ചേതക് ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ്. പുതിയ ചേസും വലിയ ബൂട്ട് സ്പേസോടും കൂടിയാണ് പുതിയ ചേതക്ക് വരുന്നത്. ഡിസൈനില്‍ വലിയ മാറ്റത്തിന് സാധ്യതയില്ല. നിലവിലെ സ്കൂട്ടറിന്റെ അതേ വില തന്നെയായിരിക്കും പുതിയ ചേതക്കിന് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇലക്ട്രിക് ടൂ വീലര്‍ വിപണിയില്‍ രണ്ടാം സ്ഥാനത്തിനായി മത്സരിക്കുകയാണ് ബജാജ്. വലിയ അപ്ഡേറ്റോട് കൂടി പുതുതലമുറ ചേതക്ക് അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.എതിരാളികളായ ഏഥര്‍ റിസ്ത, ഒല എസ് വണ്‍, ടിവിഎസ് ഐക്യൂബ് എന്നിവയെല്ലാം വളരെ വലിയ ബൂട്ട് സ്പേസ് ആണ് വാഗ്ദാനം ചെയ്യുന്നത്. സമാനമായ നിലയില്‍ വലിയ ബൂട്ട് സ്പേസോട് കൂടി പുതിയ ചേതക്ക് അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫ്ലോര്‍ബോര്‍ഡിനടിയില്‍ ബാറ്ററി പാക്ക് ഘടിപ്പിച്ച് ബൂട്ട് സ്പേസ് വര്‍ധിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ഒരു പുതിയ ബാറ്ററി പാക്ക് ഡിസൈനിലേക്കുള്ള നീക്കം കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുകയും അതുവഴി ദൈര്‍ഘ്യമേറിയ ദൂരപരിധി വാഗ്ദാനം ചെയ്യാനും സാധിക്കും. നിലവിലെ ബജാജ് ചേതക്ക് മോഡല്‍ ഒറ്റ ചാര്‍ജില്‍ 123 നും 137 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. പുതിയ തലമുറ ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ ഡിസംബര്‍ പകുതിയോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 96,000 രൂപ മുതല്‍ 1.29 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം, ഡല്‍ഹി) വില വരാനാണ് സാധ്യത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


132 കിലോമീറ്റര്‍ റേഞ്ച്, വലിയ ബാറ്ററി പായ്ക്ക്; പുതിയ ഇലക്ട്രിക് സ്കൂട്ടര്‍ വേരിയന്റുമായി കൈനറ്റിക്

243 കിലോമീറ്റര്‍ റേഞ്ച്, 70 ലിറ്റര്‍ ബൂട്ട്സ്പേസ്; സിംപിള്‍ വേവ് ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍; വില 1.09 ലക്ഷം
