
പത്തു രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുപിഐ വഴി പണമിടപാടു നടത്താം; പുതിയ സംവിധാനം
യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെ പത്തു രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് അനുമതി
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇന്റര്‍നാഷനല്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ് (യുപിഐ) വഴി പണമിടപാടു നടത്താന്‍ അനുമതി. യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെ പത്തു രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് അനുമതിയെന്ന് നാഷനല്‍ പേയ്മെന്റ് കോര്പ്പറേഷന് അറിയിച്ചു.
ഈ രാജ്യങ്ങളിലെ എന്‍ആഇ, എന്‍ആര്‍ഒ അക്കൗണ്ട് ഉള്ള പ്രവാസികള്‍ക്ക് ഇനി ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ യുപിഐ സര്‍വീസുകള്‍ ഉപയോഗിച്ച് ഇടപാടു നടത്താം. ആദ്യഘട്ടമെന്ന നിലയിലാണ് പത്തു രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഈ സൗകര്യം ഒരുക്കുന്നത്.
സിംഗപ്പൂര്‍, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, യുഎസ്എ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവയാണ് യുപിഐ സംവിധാനം അനുവദിക്കപ്പെട്ട രാജ്യങ്ങള്‍. കൂടുതല്‍ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഉടന്‍ തന്നെ ഈ സൗകര്യം അനുവദിക്കുമെന്ന് പേയ്മെന്റ് കോര്പ്പറേഷന് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


