
ആധാറുമായി ഇനിയും ബന്ധിപ്പിച്ചില്ലേ? മാര്‍ച്ചില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാവും
അടുത്ത വര്‍ഷം മാര്‍ച്ചിനകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മാര്‍ച്ചിനകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. 2022 മാര്‍ച്ച് 31നകം ആധാര്‍ കാര്‍ഡുമായി പാന്‍ ബന്ധിപ്പിക്കണമെന്നായിരുന്നു പ്രത്യക്ഷനികുതി ബോര്‍ഡ് ഉത്തരവിട്ടിരുന്നത്. അല്ലാത്ത പക്ഷം ആയിരം രൂപ പിഴയായി ഈടാക്കുമെന്നും കഴിഞ്ഞ മാര്‍ച്ചില്‍ പ്രത്യക്ഷനികുതി ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
എന്നാല്‍ 2023 മാര്‍ച്ച് വരെ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തവര്‍ഷം മാര്‍ച്ച് കഴിഞ്ഞാല്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്നാണ് ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പില്‍ പറയുന്നത്.
നിരവധി തവണയാണ് ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്. ഈ വര്‍ഷം മാര്‍ച്ച് 31നകം ഇത് പൂര്‍ത്തിയാക്കണമെന്നതായിരുന്നു അവസാന നിര്‍ദേശം. സമയപരിധിക്കുള്ളില്‍ നിര്‍ദേശം പാലിക്കാത്തവരില്‍ നിന്ന് ആയിരം രൂപ പിഴയിടാക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ 2023 മാര്‍ച്ച് 31 വരെ വിവിധ കാര്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ ഇളവും അനുവദിച്ചു. എന്നാല്‍ പിഴ ഒടുക്കി ഇനിയും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം മാര്‍ച്ചിന് ശേഷം പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം



