മൊബൈൽ റീച്ചാർജ് മുതൽ ഷോപ്പിങ് വരെ, പലിശയില്ലാതെ 1000 രൂപ വരെ ലോണ്‍; പോസ്റ്റ്പെയ്ഡ് മിനി അവതരിപ്പിച്ച് പേടിഎം 

പണം തിരിച്ചടയ്ക്കുന്നതിന് 30 ദിവസം വരെ സമയമാണ് ലഭിക്കുക

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:46 am IST

ന്യൂഡല്‍ഹി: പലിശയില്ലാതെ 1000 രൂപ വരെ ലോണ്‍ നല്‍കുന്ന പോസ്റ്റ്പെയ്ഡ് മിനി എന്ന പുതിയ സേവനം അവതരിപ്പിച്ച് പേടിഎം. ബയ് നൗ, പേ ലേറ്റര്‍ സേവനം വിപുലപ്പെടുത്തിയാണ് ക്രെഡിറ്റ് നൽകാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ ഇന്‍സ്റ്റന്റ് ലോണ്‍ കാര്‍ഡ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വീട്ടുചെലവ് കൈകാര്യം ചെയ്യാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് പെടിഎം.  

ഉപഭോക്താക്കൾക്ക് 250 മുതൽ 1000 രൂപ വരെയുള്ള വായ്പകൾ ലഭ്യമാകുന്നതാണ് പെടിഎമ്മിന്റെ പോസ്റ്റ്പെയ്ഡ് മിനി. മൊബൈൽ, ഡിടിഎച്ച് റീചാർജുകൾ, ഗ്യാസ് സിലിണ്ടർ ബുക്കിംഗ്, വൈദ്യുതി, വാട്ടർ ബില്ലുകൾ, പേടിഎം മാൾ ഷോപ്പിങ് തുടങ്ങിയ പ്രതിമാസ ചെലവുകൾ അടയ്ക്കുന്നതിന് ഈ ലഘുവായ്പകൾ ഉപയോ​ഗിക്കാനാകും. 

കൺവീനിയൻസ് ഫീസായി ചെറിയ തുക ഈടാക്കുന്നതിന് പുറമേ വാർ‌ഷിക ഫീസോ ആക്ടിവേഷൻ‌ ചാർ‌ജുകളോ ഇല്ല. പണം തിരിച്ചടയ്ക്കുന്നതിന് 30 ദിവസം വരെ സമയമാണ് ലഭിക്കുക. ആദിത്യ ബിര്‍ള ഫിനാന്‍സ് ലിമിറ്റഡുമായ ചേര്‍ന്നാണ് സേവനം ഒരുക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now