ഇന്നും കൂടി; പെട്രോൾ ഡീസൽ വിലയിൽ വർധനവ്

ഒരാഴ്ച പൂർത്തിയാകുന്നതിനിടെ അ‍ഞ്ച് തവണ വർധിച്ചതോടെ ഇന്ധനവില കുതിച്ചുയരുകയാണ്

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:59 am IST

ന്യൂഡൽഹി: തുടർച്ചയായ ആറ് ദിവസത്തിൽ അഞ്ചാം തവണയും ഇന്ധന വില കൂട്ടി. ഇന്ന് ഒരു ലിറ്റർ പെട്രോളിന് 55 പൈസയും ഡീസലിന് 58 പൈസയുമാണ് ഉയർത്തിയത്. ഒരാഴ്ച പൂർത്തിയാകുന്നതിനിടെ അ‍ഞ്ച് തവണ വർധിച്ചതോടെ ഇന്ധനവില കുതിച്ചുയരുകയാണ്. 

ഇന്നലെ അർധരാത്രിയും വില വർധിച്ചിരുന്നു. ഒരു ലിറ്റർ ഡീസലിന്  81 പൈസയും പെട്രോളിന് 84 പൈസയുമാണ് ഇന്നലെ വർധിച്ചത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്. തെരഞ്ഞെടുപ്പ് നടന്ന വേളയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാതിരുന്നതിനാൽ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികൾക്ക് ഏകദേശം 19,000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായി ആണ് റിപ്പോർട്ടുകൾ. ഇത് ചൂണ്ടിക്കാട്ടിയാണ് വില വർധന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now