ഇന്നും കൂട്ടി, പെട്രോൾ വില 96 കടന്നു; ഈ മാസം ഡീസലിന് കൂടിയത് 4.23 രൂപ

ഈ മാസം മാത്രം 16 തവണയാണ് ഇന്ധന വില കൂടിയത്

ഫയൽ ചിത്രം
Last Updated :20 January 2024, 8:44 am IST
Edited by :migrator

തിരുവനന്തപുരം; രാജ്യത്ത് പെട്രോൾ- ഡീസൽ വില ഇന്നും കൂടി. പെട്രോളിന് ലീറ്ററിന് 29 പൈസയും ഡീസല്‍ ലീറ്ററിന് 28 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോള്‍ 94.33 രൂപയും ഡീസല്‍ 89.74 രൂപയും. 

ഈ മാസം മാത്രം 16 തവണയാണ് ഇന്ധന വില കൂടിയത്. 3.47 രൂപയാണ് മെയിൽ പെട്രോളിന് കൂടിയത്. ഡീസലിന് 4.23 രൂപയുടെ വർധനവും ഇതിനോടകമുണ്ടായി. കോവിഡ് പ്രതിസന്ധിയ്ക്കിടെ ഇന്ധനവില അനിയന്ത്രിതമായി തുടരുന്നത് ജനങ്ങൾക്ക് കടുത്ത പ്രഹരമാവുകയാണ്. 

അതിനിടെ മുംബൈ ന​ഗരത്തിൽ പെട്രോൾ വില 100 കടന്നു. 100. 48 രൂപയാണ് ഇപ്പോഴത്തെ വില. ഡീസല്‍ വിലയും ഏറ്റവും കൂടുതലുള്ള മെട്രോ നഗരം മുംബൈയാണ്. 92.45 രൂപയാണ് മുംബൈയിലെ ഡീസല്‍ വില.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now