പെട്രോൾ,ഡീസൽ വില വർധിപ്പിച്ച് പഞ്ചാബ് സർക്കാർ

പഞ്ചാബില്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി വര്‍ധിപ്പിച്ചു

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:21 am IST

ചണ്ഡീഗഡ്: പഞ്ചാബില്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി വര്‍ധിപ്പിച്ചു. പെട്രോളിന്റെ മൂല്യവര്‍ധിത നികുതി ലിറ്ററിന് 92 പൈസയാണ് ആംആദ്മി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഡീസല്‍ ലിറ്ററിന് 88 പൈസയും വര്‍ധിപ്പിച്ചു.

ഇതോടെ ചണ്ഡീഗഡില്‍ പെട്രോള്‍ വില ലിറ്ററിന് 98.65 രൂപയായി. ഡീസല്‍ വില 88.95 രൂപയായും ഉയര്‍ന്നു. മൂല്യവര്‍ധിത നികുതി ഉയര്‍ത്തിയതോടെ, 600 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ആംആദ്മി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രണ്ടാമത്തെ തവണയാണ് ഇന്ധന നിരക്ക് വര്‍ധിപ്പിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now