വായ്പാനിരക്ക് കുറയ്ക്കുമോ?; പണപ്പെരുപ്പനിരക്ക് രണ്ടുവര്‍ഷത്തെ താഴ്ന്നനിലയില്‍ 

രാജ്യത്ത് ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 25 മാസത്തെ താഴ്ന്ന നിലയില്‍

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:21 am IST

ന്യൂഡല്‍ഹി: രാജ്യത്ത് ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 25 മാസത്തെ താഴ്ന്ന നിലയില്‍. മെയ് മാസത്തില്‍ 4.25 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് കുറഞ്ഞത്. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില കുറഞ്ഞതാണ് നിരക്കില്‍ പ്രതിഫലിച്ചത്. 2021 ഏപ്രിലിന് ശേഷം ആദ്യമായാണ് പണപ്പെരുപ്പനിരക്ക് ഇത്രയും താഴ്ന്ന നിലവാരത്തില്‍ എത്തുന്നത്. അന്ന് 4.23 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. 

2023 ഏപ്രിലില്‍ 4.7 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ എത്തിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം നടന്ന റിസര്‍വ് ബാങ്കിന്റെ പണവായ്പ നയ അവലോകന യോഗത്തില്‍ മുഖ്യപലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. 

പണപ്പെരുപ്പനിരക്ക് വരുംമാസങ്ങളിലും കുറഞ്ഞാല്‍ അടുത്ത അവലോകന യോഗത്തില്‍ പലിശനിരക്കില്‍ കുറവ് വരുത്തുമെന്നാണ് വിദഗ്ധര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നത്.മെയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 2.91 ശതമാനമായാണ് താഴ്ന്നത്. മുന്‍മാസം ഇത് 3.84 ശതമാനമായിരുന്നു. ഇന്ധന വിലക്കയറ്റത്തിലും സമാനമായ കുറവുണ്ടായി. മെയില്‍ 4.46 ശതമാനമായാണ് താഴ്ന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now