കുതിപ്പില്‍ നിന്ന് താഴോട്ട് ഇറങ്ങി രൂപ, 22 പൈസയുടെ നഷ്ടം; ഓഹരി വിപണിയും കിതപ്പില്‍

ഡോളറിനെതിരെ ഒറ്റ ദിവസത്തെ ഏറ്റവും വലിയ മുന്നേറ്റം കാഴ്ചവെച്ച രൂപയ്ക്ക് ഇന്ന് ഇടിവ്

Rupee dips after India-US trade rally
Rupee dips after India-US trade rallyഫയൽ
Edited by :dhanojam
Last Updated :4 ഫെബ്രുവരി 2026, 10:53 am IST

മുംബൈ: ഡോളറിനെതിരെ ഒറ്റ ദിവസത്തെ ഏറ്റവും വലിയ മുന്നേറ്റം കാഴ്ചവെച്ച രൂപയ്ക്ക് ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 22 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 90.54 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.

ഇന്നലെ ഇന്ത്യ- അമേരിക്ക വ്യാപാര കരാറിന്റെ പിന്‍ബലത്തിലാണ് രൂപ വന്‍മുന്നേറ്റം കാഴ്ചവെച്ചത്. ഒറ്റയടിക്ക് 117 പൈസയുടെ നേട്ടമാണ് രൂപ ഇന്നലെ കൈവരിച്ചത്. ഇന്നലെ 1.28 ശതമാനമാണ് രൂപ മുന്നേറിയത്. ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ഇനി യാഥാര്‍ഥ്യമാകേണ്ടതുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുകയാണ്. അതിനാല്‍ നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നു. ബാരലിന് 0.65 ശതമാനം ഉയര്‍ന്ന് ബ്രെന്‍ഡ് ക്രൂഡ് വില 67.77 ഡോളറായി ഉയര്‍ന്നു.

അതിനിടെ വ്യാപാരത്തിന്റെ തുടക്കത്തില്‍ കുതിച്ച ഓഹരി വിപണി പിന്നീട് നഷ്ടത്തിലേക്ക് വീണു. നിലവില്‍ ചാഞ്ചാട്ടത്തിന്റെ പാതയിലാണ് ഓഹരി വിപണി. ഇന്നലെ വിദേശനിക്ഷേപകര്‍ 5236 കോടിയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. ഒരിടവേളയ്ക്ക് ശേഷം സെന്‍സെക്‌സ് 2000ലധികം പോയിന്റ് ആണ് ഇന്നലെ മുന്നേറിയത്. പ്രധാനമായി ഇന്‍ഫോസിസ്, ടിസിഎസ് ഓഹരികളാണ് ഇന്ന് നഷ്ടം നേരിടുന്നത്. ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

News Now

Summary

Rupee dips after India-US trade rally; falls 22 paise , sensex also down

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates