
രൂപ കൂപ്പുകുത്തി, 53 പൈസയുടെ നഷ്ടം; സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍
ഡോളറിനെതിരെ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍.

മുംബൈ: ഡോളറിനെതിരെ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 53 പൈസയുടെ നഷ്ടത്തോടെ 92.35ലാണ് രൂപ ഇന്ന് ക്ലോസ് ചെയ്തത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ എണ്ണവിലയുടെ കുതിപ്പ് ആണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്.
ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള വിഷയങ്ങളും രൂപയ്ക്ക് വിനയായി. ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറിയതും രൂപയ്ക്ക് മേലുള്ള സമ്മര്‍ദ്ദം കൂട്ടി. വെള്ളിയാഴ്ച 18 പൈസയുടെ നഷ്ടത്തോടെ 91.82 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 100 ഡോളര്‍ കടന്നിരിക്കുകയാണ്. 15 ശതമാനത്തിന്റെ വര്‍ധനയോടെ ബാരലിന് 106.8 ഡോളര്‍ എന്ന നിലയിലാണ് എണ്ണവില.
അതിനിടെ ഓഹരി വിപണി നഷ്ടത്തിന്റെ തോത് കുറച്ച് ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 1352 പോയിന്റ് ആണ് താഴ്ന്നത്. 77,566ലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്സ് 2494 പോയിന്റ് താഴ്ന്നിരുന്നു. ഉച്ചയോടെ വിപണി ആയിരം പോയിന്റ് തിരിച്ചുപിടിക്കുകയായിരുന്നു. എണ്ണവില കുതിച്ചുയര്‍ന്നത് തന്നെയാണ് വിപണിയെ ബാധിച്ചത്. വിപണിയിലെ 16 സെക്ടറുകളും നഷ്ടം നേരിട്ടു. മാരുതി സുസുക്കി, ബജാജ് ഓട്ടോ, അള്‍ട്രാ ടെക് സിമന്റ്, ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ട ഓഹരികള്‍.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Rupee falls 53 paise to close at all-time low
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




