തിരിച്ചുകയറി രൂപ, 21 പൈസയുടെ നേട്ടം, സെന്‍സെക്‌സ് 400 പോയിന്റ് കുതിച്ചു; റോക്കറ്റ് പോലെ ഉയര്‍ന്ന് എസ്ബിഐ

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം

Rupee recovers 21 paise
Rupee recovers 21 paiseAi image
Edited by :dhanojam
Last Updated :9 ഫെബ്രുവരി 2026, 10:32 am IST

മുംബൈ: ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ 21 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്.90.44ലേക്കാണ് രൂപ മുന്നേറിയത്.

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ മുന്നേറ്റവും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നുണ്ട്. വെള്ളിയാഴ്ച 31 പൈസയുടെ ഇടിവോടെ 90.65ലാണ് രൂപ ക്ലോസ് ചെയ്തത്. റിസര്‍വ് ബാങ്കിന്റെ ഇടപെടലും രൂപയുടെ മൂല്യം താങ്ങിനിര്‍ത്തുന്നതില്‍ നിര്‍ണായകമായി.

അതിനിടെ കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഓഹരി വിപണിയും മുന്നേറ്റത്തിന്റെ പാതയിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 400ലധികം പോയിന്റ് ആണ് കുതിച്ചത്. 25,800 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി. എസ്ബിഐക്ക് പുറമേ കൊട്ടക് മഹീന്ദ്ര, ഡോ റെഡ്ഡീസ് ലാബ്, ടൈറ്റന്‍ കമ്പനി, ശ്രീറാം ഫിനാന്‍സ് ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. മാക്‌സ് ഹെല്‍ത്ത്‌കെയര്‍, ഒഎന്‍ജിസി, ബജാജ് ഫിനാന്‍സ്, എച്ച് യുഎല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു.

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ തന്നെയാണ് ഓഹരി വിപണിയിലും പ്രതിഫലിച്ചത്. എസ്ബിഐയുടെ മൂന്നാംപാദ ലാഭക്കണക്കുകളും വിപണിയെ സ്വാധീനിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ മുന്നേറ്റമാണ് മൂന്നാംപാദ ഫല കണക്കുകളില്‍ എസ്ബിഐ രേഖപ്പെടുത്തിയത്. ഇതിന്റെ തുടര്‍ച്ചയായി എസ്ബിഐ ആറുശതമാനമാണ് മുന്നേറിയത്.

News Now

Summary

Rupee rises 21 paise , Sensex up 400 pts, Nifty above 25,800: India-US trade deal among key factors 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates