
വീണ്ടും 91ലേക്ക് കൂപ്പുകുത്തി രൂപ, രണ്ടുദിവസത്തിനിടെ 58 പൈസയുടെ നഷ്ടം; ഓഹരി വിപണിയും ഇടിഞ്ഞു
വ്യാപാരത്തിനിടെ വീണ്ടും 91 എന്ന നിലവാരം കടന്ന് രൂപ

മുംബൈ: വ്യാപാരത്തിനിടെ വീണ്ടും 91 എന്ന നിലവാരം കടന്ന് രൂപ. ഡോളറിനെതിരെ 91.1 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് രൂപ 91 കടക്കുന്നത്. ഒടുവില്‍ 14 പൈസയുടെ നഷ്ടത്തോടെ 90.92 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വ്യാപാരം അവസാനിച്ചത്.
ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് രൂപയെ ബാധിച്ചത്. എണ്ണവില കുറയുകയും ഡോളര്‍ ദുര്‍ബലമാകുകയും ചെയ്തിട്ടും ഓഹരി വിപണിയില്‍ നിലനില്‍ക്കുന്ന വില്‍പ്പന സമ്മര്‍ദ്ദമാണ് രൂപയെ സ്വാധീനിച്ച മറ്റൊരു ഘടകം. ഗ്രീന്‍ലാന്‍ഡിനെ നിയന്ത്രിക്കാനുള്ള അമേരിക്കന്‍ നീക്കത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ നിക്ഷേപകര്‍ ആശങ്കയോടെയാണ് കാണുന്നത്. ഇതാണ് വിപണിയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച രൂപ 44 പൈസയുടെ നഷ്ടമാണ് നേരിട്ടത്.
WHAT TO READ NEXT

റെക്കോര്‍ഡ് കുതിപ്പുമായി വെള്ളി; മൂന്ന് ലക്ഷം രൂപ കടന്നു
അതിനിടെ ഓഹരി വിപണിയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 324 പോയിന്റ് നഷ്ടത്തോടെ 83,246 പോയിന്റിലാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി 25,585ല്‍ ക്ലോസ് ചെയ്തു. വിപ്രോ, ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍, ഐസിഐസിഐ ബാങ്ക്, മാക്സ് ഹെല്‍ത്ത് കെയര്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Rupee breaches 91 mark 2nd time in a month, Sensex settles 300 pts lower, Nifty ends below 25,600
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



