ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാം; ഇതാ അഞ്ചു ടിപ്പുകള്‍

ഓരോ ദിവസം കഴിയുന്തോറും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ വര്‍ധിച്ച് വരികയാണ്.

safety tips to avoid credit card fraud
safety tips to avoid credit card fraudAi image
Edited by :dhanojam
Last Updated :30 നവംബർ 2025, 2:38 pm IST

ഓരോ ദിവസം കഴിയുന്തോറും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ വര്‍ധിച്ച് വരികയാണ്. തട്ടിപ്പുകള്‍ തടയുന്നതിനായി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയും ജനങ്ങളെ ബോധവാന്മാരാക്കാന്‍ അധികൃതര്‍ ശ്രമിക്കുമ്പോള്‍ തന്നെ ഇതിനെ മറികടക്കുന്ന കുബുദ്ധിയുമായാണ് തട്ടിപ്പുകാര്‍ വിലസുന്നത്. തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ഒരുപരിധി വരെ സഹായിക്കുന്ന അഞ്ചു നിര്‍ദേശങ്ങള്‍ ചുവടെ:

പരസ്യങ്ങള്‍:

സൗജന്യ കാര്‍ഡ്, നിരക്കുകളൊന്നുമില്ല തുടങ്ങിയ വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്ന പരസ്യങ്ങളെ സംശയാസ്പദമായി കാണേണ്ടതാണ്. ഇത്തരം പരസ്യങ്ങളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യാതിരിക്കുക.

യുആര്‍എല്ലിന്റെ ആധികാരികത:

ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, അതിന്റെ യുആര്‍എല്‍ പരിശോധിക്കുക. വെബ് ലിങ്ക് അംഗീകൃത ബാങ്കുകളുടേതാണെന്ന് ഉറപ്പാക്കുക. ഏതെങ്കിലും അനധികൃത ഏജന്റിന്റെയോ ഏജന്‍സിയുടെയോ ആശ്രയിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

ആപ്പുകള്‍:

ഏതെങ്കിലും ഫോം ഫയല്‍ ചെയ്യുന്നതിനായി മൂന്നാം കക്ഷി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക. സാധാരണയായി എല്ലാ ബാങ്കുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്കും അവരുടേതായ ആപ്പുകള്‍ ഉണ്ട്. ഏതെങ്കിലും ബാങ്കിന്റെയോ എന്‍ബിഎഫ്സിയുടെയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ കുഴപ്പമില്ല. പക്ഷേ ബാങ്കില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും പ്രതിനിധി നല്‍കുന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുത്.

ഗാലറിയിലേക്കുള്ള ആക്‌സസ്:

ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍, ഫോണ്‍ ഗാലറിയിലേക്കോ ഫോണ്‍ റെക്കോര്‍ഡിലേക്കോ ആക്‌സസ് ചെയ്യാന്‍ അനുമതി നല്‍കുന്നില്ലെന്ന് ഉറപ്പാക്കുക.

വിവരങ്ങള്‍ ക്രോസ്-വെരിഫൈ ചെയ്യുക:

ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങള്‍ ഉപയോഗിച്ച് എല്ലായ്പ്പോഴും ക്രോസ്-വെരിഫൈ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.

News Now

Summary

safety tips to avoid credit card fraud

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates