
സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീം vs എസ്ബിഐ സീനിയര്‍ സിറ്റിസണ്‍ എഫ്ഡി; മുതിര്‍ന്ന പൗരന്മാര്ക്ക് കൂടുതല്‍ നേട്ടം എവിടെ?, താരതമ്യപഠനം
വിരമിച്ചവര്ക്കിടയിലെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ മാര്‍ഗങ്ങളാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീമും എസ്ബിഐയുടെ മുതിര്‍ന്ന പൗരന്മാര്ക്കായുള്ള ഫിക്സ്ഡ് ഡെപ്പോസിറ്റ് സ്കീമും

വിരമിച്ചവര്ക്കിടയിലെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ മാര്‍ഗങ്ങളാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീമും എസ്ബിഐയുടെ മുതിര്‍ന്ന പൗരന്മാര്ക്കായുള്ള ഫിക്സ്ഡ് ഡെപ്പോസിറ്റ് സ്കീമും. ഇവ രണ്ടും സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളാണ്. കൂടാതെ സ്ഥിരമായ വരുമാനം ഇവ രണ്ടും ഉറപ്പുനല്‍കുന്നു. എന്നാല്‍ ഇവ രണ്ടും തമ്മില്‍ താരതമ്യം ചെയ്താല്‍ പലിശ നിരക്ക്, പരമാവധി നിക്ഷേപ പരിധി, പലിശ ലഭിക്കുന്ന രീതികള്‍ എന്നിവയില്‍ വ്യത്യാസമുണ്ട്.
സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീം:
പലിശ നിരക്ക് പ്രതിവര്‍ഷം 8.20 ശതമാനം
കാലാവധി അഞ്ചുവര്‍ഷം ( വേണമെങ്കില്‍ മൂന്ന് വര്‍ഷം കൂടി നീട്ടാം)
പരമാവധി നിക്ഷേപം 30 ലക്ഷം രൂപ
പലിശ വരുമാനം മൂന്ന് മാസം കൂടുമ്പോള്‍ ലഭിക്കും
ബാധകമായ വ്യവസ്ഥകള്‍ക്ക് വിധേയമായി കാലാവധിക്ക് മുന്‍പ് അക്കൗണ്ട് അവസാനിപ്പിക്കാവുന്നതാണ്
എസ്ബിഐ സീനിയര്‍ സിറ്റിസണ്‍ എഫ്ഡി
പലിശനിരക്ക് പ്രതിവര്‍ഷം 7.05 ശതമാനം
ബാധകമായ കാലാവധി അഞ്ചു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ
പരമാവധി നിക്ഷേപ പരിധിയില്ല
പ്രതിമാസ, ത്രൈമാസ, അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന രീതി തെരഞ്ഞെടുക്കാവുന്നതാണ്
പിഴയ്ക്ക് വിധേയമായി കാലാവധിക്ക് മുന്‍പ് തുക പിന്‍വലിക്കാവുന്നതാണ്
അഞ്ചു ലക്ഷം രൂപയുടെ നിക്ഷേപം
സീനിയര്‍ സിറ്റിസണ്‍സ് സ്കീമില്‍ നിക്ഷേപിച്ചാല്‍ വര്‍ഷത്തില്‍ 41,000 രൂപ പലിശയായി ലഭിക്കും
എസ്ബിഐ സീനിയര്‍ സിറ്റിസണ്‍ എഫ്ഡിയിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ പ്രതിവര്‍ഷം 35,250 രൂപ പലിശയായി ലഭിക്കും
സീനിയര്‍ സിറ്റിസണ്‍സ് സ്കീമില്‍ നിക്ഷേപിച്ചാല്‍ വര്‍ഷം 5,750 രൂപ അധികമായി ലഭിക്കും
15 ലക്ഷം രൂപയുടെ നിക്ഷേപം
സീനിയര്‍ സിറ്റിസണ്‍സ് സ്കീമില്‍ നിക്ഷേപിച്ചാല്‍ വര്‍ഷത്തില്‍ 1,23,000 രൂപ പലിശയായി ലഭിക്കും
എസ്ബിഐ സീനിയര്‍ സിറ്റിസണ്‍ എഫ്ഡിയിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ വര്‍ഷം 1,05,750 രൂപയാണ് പലിശയായി ലഭിക്കുക
സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീമില്‍ നിക്ഷേപിച്ചാല്‍ വര്‍ഷം 17,250 രൂപ അധികമായി ലഭിക്കും
25 ലക്ഷം രൂപയുടെ നിക്ഷേപം
സീനിയര്‍ സിറ്റിസണ്‍സ് സ്കീമില്‍ നിക്ഷേപിച്ചാല്‍ വര്‍ഷത്തില്‍ 2,05,000 രൂപ പലിശയായി ലഭിക്കും
എസ്ബിഐ സീനിയര്‍ സിറ്റിസണ്‍ എഫ്ഡിയിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ വര്‍ഷം 1,76,750 രൂപയാണ് പലിശയായി ലഭിക്കുക.
സീനിയര്‍ സിറ്റിസണ്‍സ് സ്കീമില്‍ നിക്ഷേപിച്ചാല്‍ വര്‍ഷംതോറും 28,750 രൂപ അധികമായി ലഭിക്കും
WHAT TO READ NEXT

ഓഗസ്റ്റില്‍ 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ എത്ര?; പട്ടിക അറിയാം
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Senior Citizens Savings Scheme vs SBI Senior Citizen FD: Which gives better returns
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മൂന്ന് മാസം കൂടുമ്പോള്‍ 1.23 ലക്ഷം രൂപ 'പെന്ഷന്'; സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീമില്‍ ഇങ്ങനെ നിക്ഷേപിക്കൂ!

മുതിര്‍ന്ന പൗരനാണോ?, അഞ്ചോ പത്തോ ലക്ഷം കൈയിലുണ്ടോ?; മികച്ച എഫ്ഡി റിട്ടേണ്‍ ഏത് ബാങ്കില്‍?

