ഇനി ഇന്ത്യന്‍ റോഡുകളില്‍ ടെസ്ലയുടെ കാറുകളും കുതിക്കും; മോഡല്‍ വൈ ലോഞ്ച് ചെയ്തു, 60 ലക്ഷം രൂപ വില- വിഡിയോ
പ്രമുഖ വ്യവസായി ഇലോണ്‍ മസ്കിന്റെ വാഹന ബ്രാന്‍ഡായ ടെസ്ലയുടെ ഇലക്ട്രിക് കാറായ മോഡല്‍ വൈ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

മുംബൈ: പ്രമുഖ വ്യവസായി ഇലോണ്‍ മസ്കിന്റെ വാഹന ബ്രാന്‍ഡായ ടെസ്ലയുടെ ഇലക്ട്രിക് കാറായ മോഡല്‍ വൈ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഇന്ത്യയില്‍ 59.89 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) പ്രാരംഭ വില. തുടക്കത്തില്‍ റിയര്‍ വീല്‍ ഡ്രൈവ് (RWD) വേര്‍ഷനില്‍ മാത്രമാണ് കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുക.
ഇലക്ട്രിക് കാര്‍ തുടക്കത്തില്‍ മുംബൈ, ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളില്‍ ലഭ്യമാകും. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇതിന്റെ ഡെലിവറികള്‍ ആരംഭിക്കും.
ഇന്ത്യയിലെ വേരിയന്റ് തിരിച്ചുള്ള എക്സ്-ഷോറൂം ടെസ്ല മോഡല്‍ വൈ വില ചുവടെ:
ടെസ്ല മോഡല്‍ വൈ റിയര്‍ വീല്‍ ഡ്രൈവ് (RWD) - 59.89 ലക്ഷം രൂപ
ടെസ്ല മോഡല്‍ വൈ ലോങ് റേഞ്ച് റിയര്‍ വീല്‍ ഡ്രൈവ് (RWD)-67.89 ലക്ഷം രൂപ
#WATCH | Tesla is all set to mark its official entry into the Indian market with the launch of its first showroom in Mumbai today
— ANI (@ANI) July 15, 2025
The electric vehicle (EV) giant is opening its India showroom at the Maker Maxity Mall in the city's Bandra Kurla Complex (BKC) pic.twitter.com/6p0EmgrsHS
ഇന്ത്യന്‍ വിപണിയിലേക്കുള്ള ഔദ്യോഗിക പ്രവേശനം അടയാളപ്പെടുത്തി മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ ആദ്യ ഷോറൂം തുറന്നായിരുന്നു കാറിന്റെ ലോഞ്ച്. മേക്കര്‍ മാക്സിറ്റി മാളിലാണ് പുതിയ ഷോറൂം.
ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് ഒരു വര്‍ഷത്തോളമായി ചര്‍ച്ചയായിരുന്നു. കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനുള്ള ചര്‍ച്ചകളിലായിരുന്നു ഇലോണ്‍ മസ്ക്. ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നുണ്ടെങ്കിലും, ഇലക്ട്രിക് വാഹന കമ്പനി ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമായിട്ടില്ല.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Elon Musk's Tesla launched its Model Y EV car in India at Rs 60 lakh.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍; മഹീന്ദ്രയുടെ പുതിയ മോഡല്‍ വിപണിയില്‍, പ്രാരംഭവില 9.39 ലക്ഷം രൂപ

ഇന്ത്യയില്‍ ബിഗൗസ് സി12 മാക്സ്ആര്‍ ഇ- സ്കൂട്ടര്‍ പുറത്തിറക്കി; 178 കിലോമീറ്റര്‍ റേഞ്ച്, വിലയും ഫീച്ചറുകളും അറിയാം


