അപ്‌ഡേറ്റ് ചെയ്ത മള്‍ട്ടി ഡിവൈസ് വെര്‍ഷന്‍ വാട്‌സ്ആപ്പ് പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST

News Now


വാട്‌സ്ആപ്പ് ഇനിമുതല്‍ ഫോണ്‍ ഇല്ലാതെ നാലു കമ്പ്യൂട്ടറുകളില്‍ വരെ ഉപയോഗിക്കാം. പുതിയ ബീറ്റാ വെര്‍ഷനിലാണ് ഈ സൗകര്യമുള്ളത്. അപ്‌ഡേറ്റ് ചെയ്ത മള്‍ട്ടി ഡിവൈസ് വെര്‍ഷന്‍ വാട്‌സ്ആപ്പ് പ്രഖ്യാപിച്ചു. ടെസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം, പുതിയ അപ്‌ഡേറ്റ് ലോകം മുഴുവന്‍ ലഭ്യമാക്കും. 

'പുതിയ അപ്‌ഡേറ്റ് വരുന്നതോടെ, ഫോണിന് പുറമേ, നാല് ഡിവൈസുകളില്‍ ഒരേസമയം വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ഫോണ്‍ ബാറ്ററി തീര്‍ന്നാലും ഇത് ഉപയോഗിക്കാന്‍ സാധിക്കും'- വാട്‌സ്ആപ്പ് മേധാവി വില്‍ കാച്ച്കാര്‍ട്ട് വ്യക്തമാക്കി. 

ഫോണുകളില്‍ ലഭിക്കുന്ന അതേ സുരക്ഷയോടെ, എന്റ്-ടു-എന്റ് എന്‍ക്രിപ്ഷന്‍ ഉള്‍പ്പെടെ പുതിയ വെര്‍ഷന്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് വാട്‌സ്ആപ്പ് വ്യക്തമാക്കുന്നത്. 

നിലവില്‍ ഫോണില്‍ കണക്ട് ചെയ്ത് ഒരു കമ്പ്യൂട്ടറില്‍ മാത്രമേ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. ഇനിമുതല്‍ വിന്‍ഡോസ്,മാക് ഒഎസ് എന്നിവയില്‍ ഉപയോഗിക്കാം. 

ഓരോ ഡിവൈസിലെയും അക്കൗണ്ടുകള്‍ തമ്മില്‍ വാട്‌സ്ആപ്പ് മാപ്പിങ് ഉണ്ടായിരിക്കും. മെസ്സേജ് ഏത് ഡിവൈസിലേക്കാണ് അയക്കേണ്ടത് എന്നതിന് സെര്‍വറിന്റെ ഡിവൈസ് ലിസ്റ്റ് കീ ഓപ്ഷന്‍ നല്‍കുമെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി. 

വാട്‌സ്ആപ്പ് ഉപയോക്തക്കള്‍ക്ക് ഉപയോഗിച്ച ഡിവൈസ് എപ്പോഴാണ് അവസാനമായി ലോഗിന്‍ ചെയ്തത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിക്കും. ഉപയോഗിച്ച ശേഷം ഈ ഡിവൈസുകളില്‍ നിന്ന് ലോഗ്ഔട്ട് ചെയ്യാനുള്ള സംവിധാനവും ഉണ്ടാകും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates