വരുന്നു ഷവോമിയുടെ കിടിലന്‍ ഫോണ്‍, 13ടി പ്രോ സീരിസ്; വില കേട്ടാല്‍ ഞെട്ടും 

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ 13ടി പ്രോ സീരിസ് സെപ്റ്റംബര്‍ ഒന്നിന് ആഗോള തലത്തില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

image credit: Xiaomi India
Edited by :migrator
Last Updated :20 ജനുവരി 2024, 9:23 am IST

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ 13ടി പ്രോ സീരിസ് സെപ്റ്റംബര്‍ ഒന്നിന് ആഗോള തലത്തില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. റെഡ്മി കെ60 അള്‍ട്രായുടെ റീബ്രാന്‍ഡ് ചെയ്ത വേര്‍ഷനായിരിക്കും ഇത് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. 

120 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്, 144 ഹെര്‍ട്‌സ് അമോലെഡ് ഡിസ്‌പ്ലേ, മീഡിയാടെക് ഡൈമെന്‍സിറ്റി 9200+ SoC അടക്കം വിവിധ ഫീച്ചറുകളോടെയാണ് ഫോണ്‍ വിപണിയിലെത്തുക. തുടക്കത്തില്‍ യൂറോപ്പിലായിരിക്കും ആദ്യം ഫോണ്‍ അവതരിപ്പിക്കുക എന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റ് മൂന്നിന് ചൈനയില്‍ അവതരിപ്പിക്കുന്ന റെഡ്മി കെ60 അള്‍ട്ര, റീബ്രാന്‍ഡ് ചെയ്ത് ഷവോമി 13ടി പ്രോ എന്ന പേരില്‍ മറ്റിടങ്ങളില്‍ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്നും സൂചനയുണ്ട്.

6.67 ഇഞ്ച് ക്രിസ്റ്റല്‍റെസ് അമോലെഡ് സ്‌ക്രീന്‍, ട്രിപ്പിള്‍ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയായിരിക്കും മറ്റു സവിശേഷതകള്‍.12ജിബി പ്ലസ് 256 ജിബി, 12ജിബി പ്ലസ് 512 ജിബി, 16ജിബി പ്ലസ് 1ടിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോണ്‍ ലഭ്യമാക്കുക. ഇതിന് ഏകദേശം 84,272 രൂപ മുതല്‍ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now