2.5 കോടിയുടെ ആഡംബര എസ് യുവിയില്‍ കറങ്ങി ഹര്‍ദിക്; സ്വന്തമാക്കിയത് മെഴ്സിഡസ് ബെന്‍സ് എഎംജി ശ്രേണിയിലേത്
ഏകദേശം 2.5 കോടി രൂപ വിലയുള്ള മെഴ്സിഡീസ് ബെന്‍സ് ജി63 എഎംജിയാണ് താരം അടുത്തിടെ സ്വന്തമാക്കിയത്
മുംബൈ: ഇന്ത്യന്‍സിന് വേണ്ടി ഐപിഎല്ലില്‍ മികച്ച കളി പുറത്തെടുത്താണ് ഹര്‍ദിക് പാണ്ഡ്യ ലോകകപ്പിന് ഒരുങ്ങുന്നത്. ക്രിക്കറ്റിന്റെ തിരക്കുകള്‍ക്കിടയില്‍ തന്റെ പുതിയ ആഡംബര എസ് യുവിയില്‍ കറങ്ങുന്ന ഹര്‍ദിക്കിന്റെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നത്.
ഏകദേശം 2.5 കോടി രൂപ വിലയുള്ള മെഴ്സിഡീസ് ബെന്‍സ് ജി63 എഎംജിയാണ് താരം അടുത്തിടെ സ്വന്തമാക്കിയത്. മെറ്റാലിക് സില്‍വര്‍ നിറത്തിലുള്ളതാണ് ഹര്‍ദിക്കിന്റെ പുതിയ എസ് യുവി. ഹര്‍ദിക് തന്റെ പുതിയ വാഹനത്തിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നില്ല.
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഹര്‍ദിക്കിന്റെ പുതിയ വാഹനം എന്ന പേരില്‍ ആരാധകരില്‍ ചിലര്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ, ഹര്‍ദിക്കിന്റെ സഹോദരന് ക്രുനാലിന്റെ ഭാര്യയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഹര്‍ദിക് പുതിയ എസ് യുവി ഓടിക്കുന്ന വീഡിയോ പങ്കുവയ്ക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വില കൂടിയ എസ് യുവികളില്‍ ഒന്നാണ് ഹര്‍ദിക് സ്വന്തമാക്കിയിരിക്കുന്നത്. പൂജ്യത്തില്‍ നിന്നും 100 കീലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇതിന് 4.5 സെക്കന്‍ഡ് മാത്രം മതി. മണിക്കൂറില്‍ 220 കിലോമീറ്ററാണ് ഉയര്‍ന്ന വേഗം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


