Last Updated :19 January 2024, 11:56 pm IST

News Now

ന്യൂഡെല്‍ഹി: അടുത്ത മാസം ഒന്നുമുതല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (ടിബിഡിടി) വ്യക്തമാക്കി. ജൂലൈ ഒന്നുമുതല്‍ പുതിയ പാന്‍കാര്‍ഡ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാണെന്നും സിബിഡിടി അറിയിച്ചു. 

പാന്‍ നമ്പര്‍ ലഭിച്ചവരും ഇിതിനായ് അപേക്ഷിച്ചവരും ഉടന്‍ തന്നെ ആദായ നികുതി വകുപ്പ് അധികൃതരെ സമീപിക്കണം. എന്നാല്‍, ഇതുവരെ ആധാര്‍ എടുക്കാത്തവരുടെ പാന്‍ തല്‍ക്കാലം റദ്ദാക്കില്ല. അതിനാല്‍ ആദായനികുതി നിയമവുമായി ബന്ധപ്പെട്ട മറ്റ് തടസ്സങ്ങള്‍ നേരിടേണ്ടിവരില്ല.

ആധാര്‍ നമ്പര്‍ ഇല്ലെങ്കില്‍ പാന്‍ അസാധുവാക്കുന്നത് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഭാഗികമായി സ്‌റ്റേ ചെയ്തിരുന്നു. ഇത് ആധാറില്ലാത്തവര്‍ക്ക് മാത്രമാണ് ബാധകമെന്ന് ഡിബിഡിടി വ്യക്തമാക്കി.

Latest Financial News in Malayalam | Business News | Samakalika