ഇനി ഈ പ്രമുഖ കമ്പനി ഇന്ത്യയില്‍ ടെലിവിഷന്‍ നിര്‍മ്മിക്കില്ല? 

ഇന്ത്യയിലെ ടെലിവിഷന്‍ നിര്‍മാണം നിര്‍ത്താന്‍ സാംസങ്ങ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

Edited by :migrator
Last Updated :20 ജനുവരി 2024, 12:17 am IST

ചെന്നൈ: ഇന്ത്യയിലെ ടെലിവിഷന്‍ നിര്‍മാണം നിര്‍ത്താന്‍ സാംസങ്ങ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പകരം വിയ്റ്റനാമില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് സാംസങ് പദ്ധതിയിടുന്നത്. ടെലിവിഷന്‍ പാനല്‍ നിര്‍മാണത്തിന് ആവശ്യമായ ഉത്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ നീക്കം. 

ഇന്ത്യയില്‍ ചെന്നൈയിലാണ് സാംസങിന്റെ ടിവി നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പ്രതിവര്‍ഷം ഏതാണ്ട് മൂന്നു ലക്ഷം യൂണിറ്റുകളാണ് ഇവിടുത്തെ ഉല്‍പാദന ശേഷി. ഉല്‍പാദനം ഘട്ടംഘട്ടമായി കുറച്ച് കാലക്രമേണ നിര്‍മാണം തന്നെ നിര്‍ത്തലാക്കാനുള്ള പദ്ധതിക്കാണ് സാംസങ്ങ് രൂപം കൊടുക്കുന്നത്. പ്രാദേശികമായി ടെലിവിഷന്‍ നിര്‍മ്മാണ വസ്തുക്കള്‍ നല്‍കുന്ന തങ്ങളുടെ വിതരണക്കാരോട് സാംസങ്ങ് ഇക്കാര്യം പങ്കുവെച്ചതായാണ് റിപ്പോര്‍ട്ട്. 

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം രാജ്യത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാണം ഗണ്യമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം അറിയിച്ച് മാസങ്ങള്‍ക്കകമാണ് ടെലിവിഷന്‍ നിര്‍മാണം അവസാനിപ്പിക്കാനുള്ള നീക്കം കമ്പനി ആരംഭിച്ചത്. എന്നാല്‍  തങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ത്യ പ്രധാനപ്പെട്ട വിപണിയാണെന്നും,ഔദ്യോഗികമായി ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും സാംസങ്ങ് വക്താവ് പറയുന്നു. 


ടെലിവിഷന്‍ പാനല്‍ നിര്‍മാണത്തിനുള്ള പ്രധാനപ്പെട്ട ഘടകമായ ഓപ്പണ്‍ സെല്ലിന് പത്തു ശതമാനം ഇറക്കുമതി ചുങ്കമാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ടെലിവിഷന്‍ നിര്‍മാതാക്കളുടെ ശക്തമായ വിയോജിപ്പ് കണക്കിലെടുത്ത് ഇതില്‍ കുറവു വരുത്തിയെങ്കിലും നിലവിലുള്ള നികുതിയും കൂടുതലാണെന്നാണ് ഇവരുടെ അഭിപ്രായം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

ഇനി ഈ പ്രമുഖ കമ്പനി ഇന്ത്യയില്‍ ടെലിവിഷന്‍ നിര്‍മ്മിക്കില്ല?