ഉളളി വില കുത്തനെ ഇടിയുന്നു; കിലോയ്ക്ക് ഒരു രൂപ 70 പൈസ 

ക്വിന്റലിന് മൊത്തവിപണിയില്‍ 170 രൂപയായി

Edited by :migrator
Last Updated :20 ജനുവരി 2024, 7:53 am IST

മുംബൈ: ഉളളി വില ക്രമാതീതമായി താഴുന്നു. ക്വിന്റലിന് മൊത്തവിപണിയില്‍ 170 രൂപയായി. കിലോഗ്രാമിന് ഒരു രൂപ 70 പൈസ എന്ന് സാരം. ഉളളിയുടെ ആവശ്യകത കുറഞ്ഞതാണ് വിലയില്‍ പ്രതിഫലിച്ചത്.

രാജ്യത്തെ ഉളളിയുടെ ഏറ്റവും വലിയ മൊത്തവിപണിയായ മഹാരാഷ്ട്രയിലെ നാസിക്കിലെ ലാസല്‍ഗോണിലാണ് ഉളളിവില ഏറ്റവുമധികം താഴ്ന്നത്. ക്വിന്റലിന് 100 രൂപയാണ് ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില. 240 രൂപയാണ് പരമാവധി വില.

തിങ്കളാഴ്ച മാത്രം 1000 ക്വിന്റല്‍ ഉളളിയാണ് ലാസല്‍ഗോണില്‍ എത്തിയത്. ആറുമാസമായി കര്‍ഷകര്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഉളളിയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖാരിഫ് സീസണിലെ ഉളളി കൂടി വിപണിയില്‍ എത്തി തുടങ്ങിയതോടെ, ഉളളിയുടെ ലഭ്യത ക്രമാതീതമായി വര്‍ധിച്ചതാണ് വിലയില്‍ പ്രതിഫലിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

ഉളളി വില കുത്തനെ ഇടിയുന്നു; കിലോയ്ക്ക് ഒരു രൂപ 70 പൈസ