
News Now
രാജ്യം വിടാനുള്ള ഉത്തരവ്; ഇമ്രാന് ഖാന് ഹൈക്കോടതിയെ സമീപിക്കും

ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള് മാറ്റി

അറബിക്കടലില് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

ന്യൂഡൽഹി : റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി എം രാജേശ്വര റാവുവിനെ കേന്ദ്ര സർക്കാർ നിയമിച്ചു.അപ്പോയിന്റ്മെന്റ് കമ്മിറ്റി ഓഫ് ക്യാബിനറ്റ് ആണ് രാജേശ്വരറാവുവിന്റെ നിയമനത്തിന് അംഗീകാരം നൽകിയത്. നിലവിൽ റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു രാജേശ്വര റാവു.
ഡെപ്യൂട്ടി ഗവർണർ ആയിരുന്ന എൻ എസ് വിശ്വനാഥൻ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് നിയമനം. ആരോഗ്യകാരണങ്ങളാൽ കഴിഞ്ഞ മാർച്ചിലാണ് വിശ്വനാഥൻ ആർബിഐ ഡെപ്യൂട്ടി ഗവർണർ സ്ഥാനം ഒഴിഞ്ഞത്. രാജേശ്വര റാവുവും ലിലി വദേരയുമായിരുന്നു പരിഗണനാ പട്ടികയിൽ മുന്നിലുണ്ടായിരുന്നത്.
1977 -80 കാലയളവിൽ എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർത്ഥി ആയിരുന്ന രാജേശ്വര റാവു കൊച്ചി സർവകലാശാലയിൽ നിന്നാണ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


