
ബിപിസിഎല്‍ വാങ്ങാന്‍ ആളില്ല, ഓഹരി വില കൂപ്പുകുത്തി
ബിപിസിഎല്‍ വാങ്ങാന്‍ ആളില്ല, ഓഹരി വില കൂപ്പുകുത്തി

മുംബൈ: ഓഹരി വില്‍പ്പനയില്‍ താത്പര്യം പ്രകടിപ്പിച്ച് പ്രമുഖ കമ്പനികളൊന്നും എത്താതായതോടെ ബിപിസിഎല്‍ ഓഹരി വില കുത്തനെ ഇടിഞ്ഞു. ഇന്ന് അഞ്ചു ശതമാനം ഇടിവാണ് ബിപിസിഎല്‍ ഓഹരികള്‍ക്കുണ്ടായത്.
പൊതുമേഖലാ എണ്ണ കമ്പനിയായ ബിപിസിഎല്ലിന്റെ 52.98 ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇന്നലെയായിരുന്നു താത്പര്യ പത്രം നല്‍കാനുള്ള അവസാന തീയതി. സമയം കഴിഞ്ഞിട്ടും പ്രമുഖ കമ്പനികളൊന്നും ബിപിസിഎല്‍ ഓഹരിയില്‍ താത്പര്യം പ്രകടിപ്പിച്ചു മുന്നോട്ടുവന്നില്ല.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സൗദി അരാംകോ, ബിപി തുടങ്ങിയവ ബിപിസിഎല്‍ ഓഹരികളില്‍ താത്പര്യം പ്രകടിപ്പിച്ചില്ല. ആഗോള നിക്ഷപക സ്ഥാപനങ്ങളും ഇടപാടില്‍നിന്നു വിട്ടുനിന്നു. ഇതോടെ ഇന്നു വ്യാപാരം പുനരാരംഭിച്ചപ്പോള്‍ ഓഹരികള്‍ ഇടിയുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



