സ്പാം കോളുകള്‍ കൊണ്ടു എങ്ങനെ തോല്‍ക്കാതിരിക്കും?

Edited by :migrator
Last Updated :22 ജനുവരി 2024, 7:49 pm IST

ന്യൂഡെല്‍ഹി: സ്പാം കോളുകള്‍ കൊണ്ടു എങ്ങിനെ മടുക്കാതിരിക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ സ്പാം കോളുകള്‍ വരുന്നത് ഇന്ത്യയിലുള്ള ഉപഭോക്താക്കള്‍ക്കെന്ന് പുതിയ പഠനം. 20 രാജ്യങ്ങള്‍ക്കിടയില്‍ ട്രൂകോളര്‍ ആപ്ലിക്കേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യത്തില്‍ ഇന്ത്യ ലോകത്തു മുന്നിലാണെന്ന് വ്യക്തമായത്.

ലോകത്താകമാനം 250 മില്ല്യന്‍ ഉപഭോക്താക്കളുള്ള ട്രൂകോളറിന്റെ പഠനം അനുസരിച്ച് പ്രതിമാസം ഇന്ത്യയിലുള്ള ഒരു സ്മാര്‍ട്ട്‌ഫോണില്‍ 22 സ്പാം കോളുകളാണ് വരുന്നതെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. പ്രതിദിനം ഒന്ന് എന്ന നിലയിലാണ് കോളുകള്‍ വരുന്നത്. രണ്ടാം സ്ഥാനത്ത് അമേരിക്കയും മൂന്നാം സ്ഥാനത്തു ബ്രസീലുമാണ് ഇക്കാര്യത്തില്‍. 20 സ്പാം കോളുകളാണ് ഈ രാജ്യക്കാര്‍ക്കു പ്രതിമാസം ലഭിക്കുന്നത്.

സ്പാം കോളുകളില്‍ 54 ശതമാനവും ടെലികോം കമ്പനികളുടേതെന്നതാണ് മറ്റൊരു കാര്യം. ഫ്രീ ഡേറ്റ, സ്‌പെഷ്യല്‍ ഓഫര്‍ തുടങ്ങിയവയാണ് സ്പാം കോളുകളായി ടെലികോ കമ്പനികള്‍ ഉപഭോക്താക്കളിലെത്തിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

Latest Financial News in Malayalam | Business News | Samakalika