
ബാങ്ക് ഓഫ് ബറോഡയിൽ 104 ഒഴിവുകൾ,ബിരുദധാരികൾക്ക് ഡെപ്യൂട്ടി മാനേജർ, എവിപി തസ്തികകളിൽ നിയമനം; മാർച്ച് 27 മുതൽ അപേക്ഷിക്കാം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ഏപ്രിൽ 16 ആണ്.
ബാങ്ക് ഓഫ് ബറോഡയിൽ നാല് തസ്തികകളിലായി 104 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ബാങ്ക് ഓഫ് ബറോഡയുടെ വെൽത്ത് മാനേജ്മെന്റ് സർവീസസ് (BOB WMS) വിഭാഗത്തിൽ ഡെപ്യൂട്ടി മാനേജർ, എവിപി തസ്തികകളിലേക്കാണ് നിയമനം. ഇരുവിഭാഗങ്ങളിലുമായി നാല് തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
എവിപി II - ഗ്രൂപ്പ് ഹെഡ്, എവിപി II - ടെറിട്ടറി ഹെഡ്, ഡെപ്യൂട്ടി മാനേജർ - സീനിയർ റിലേഷൻഷിപ്പ് മാനേജർ, ഡെപ്യൂട്ടി മാനേജർ - വെൽത്ത് സ്ട്രാറ്റജിസ്റ്റ് (ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഷുറൻസ്) എന്നീ തസ്തികകളിലായിരിക്കും നിയമനം.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും നിശ്ചിത കാലയളവ് പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി വേണം അപേക്ഷ നൽകേണ്ടത്. നാളെ ( മാർച്ച് 27) മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും. ഏപ്രിൽ 16 വരെ അപേക്ഷിക്കാം.
അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം ആണ് അടിസ്ഥാന യോഗ്യത
അഭികാമ്യം. പിജി/മാനേജ്മെന്റ്, എൻഐഎസ്എം/ഐആർഡിഎ സർട്ടിഫിക്കറ്റുകൾ
തസ്തിക അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി പരിചയം
എവിപി II ഗ്രൂപ്പ് ഹെഡ്:
വെൽത്ത് മാനേജ്മെന്റ്, റീട്ടെയിൽ ബാങ്കിങ്, ഇൻവെസ്റ്റ്മെന്റ് അല്ലെങ്കിൽ അനുബന്ധമായുള്ള സാമ്പത്തിക സേവനങ്ങൾ എന്നീ മേഖലകളുടെ സെയിൽസിൽ കുറഞ്ഞത് 10 വർഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം. ഇതിൽ, പ്രാദേശിക തലത്തിൽ റിലേഷൻഷിപ്പ് മാനേജർമാരുടെയും ടീം ലീഡർമാരുടെയും ടീമിനെ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം അല്ലെങ്കിൽ തത്തുല്യമായ സീനിയർ ലീഡർഷിപ്പ് പരിചയം ഉണ്ടായിരിക്കണം.
എവിപി II ടെറിട്ടറി ഹെഡ്:
വെൽത്ത് മാനേജ്‌മെന്റിലെ റിലേഷൻഷിപ്പ് മാനേജ്‌മെന്റിൽ കുറഞ്ഞത് ആറ് വർഷത്തെ പരിചയം ഉണ്ടായിരിക്കണം, അതിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും റിലേഷൻഷിപ്പ് മാനേജർമാരുടെ ടീമിന് നേതൃത്വം നൽകുന്നതും ഉയർന്ന ആസ്തിയുള്ള ക്ലയന്റ് ബിസിനസ്സ് നടത്തുന്നതുമായ ടീം ലീഡർ എന്ന നിലയിൽ ആയിരിക്കണം.
ഡെപ്യൂട്ടി മാനേജർ സീനിയർ റിലേഷൻഷിപ്പ് മാനേജർ:
പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, ബ്രോക്കിങ് സ്ഥാപനങ്ങൾ, സെക്യൂരിറ്റി സ്ഥാപനങ്ങൾ അല്ലെങ്കിൽ അസറ്റ് മാനേജ്മെന്റ് കമ്പനികൾ എന്നിവയിൽ വെൽത്ത് മാനേജ്മെന്റിൽ റിലേഷൻഷിപ്പ് മാനേജരായി കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം ഉണ്ടായിരിക്കണം, കൂടാതെ ഹൈ എച്ച് എൻഐ(HNI), വൻകിട ക്ലയന്റ് റിലേഷൻഷിപ്പ് പരിചയം ഉണ്ടാകണം.
ഡെപ്യൂട്ടി മാനേജർ വെൽത്ത് സ്ട്രാറ്റജിസ്റ്റ് (ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഷുറൻസ്):
വെൽത്ത് മാനേജ്മെന്റിൽ റിലേഷൻഷിപ്പ് മാനേജർ അല്ലെങ്കിൽ ഇൻവെസ്റ്റ്മെന്റ് കൗൺസിലർ എന്ന നിലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം ഉണ്ടായിരിക്കണം. ഇൻവെസ്റ്റ്മെന്റ് പ്രോഡക്ട്സ്, പിഎംഎസ്, എഐഎഫ്, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ എന്നിവയിൽ മികച്ച അറിവും ക്ലയന്റുകൾക്കുള്ള മികച്ച മാർഗനിർദ്ദേശം നൽകാനുള്ള കഴിവുകളും ഉണ്ടായിരിക്കണം.
WHAT TO READ NEXT

ബെമലിൽ 78 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ, എൻജിനീയർമാർക്ക് അവസരം
തസ്തികയും പ്രായപരിധിയും (01.03.2026 അടിസ്ഥാനമാക്കി)
എവിപി II ഗ്രൂപ്പ് ഹെഡ്: 31–45 വയസ്സ്
എവിപി II ടെറിട്ടറി ഹെഡ്: 27–40 വയസ്സ്
ഡെപ്യൂട്ടി മാനേജർ (സീനിയർ റിലേഷൻഷിപ്പ് മാനേജർ): 24–35 വയസ്സ്
ഡെപ്യൂട്ടി മാനേജർ (വെൽത്ത് സ്ട്രാറ്റജിസ്റ്റ്) : 24–45 വയസ്സ്
എസ്‌സി/എസ്ടി/ഒബിസി/പിഡബ്ല്യുഡി/വിമുക്തഭടർഎന്നിവർക്ക് നിയമപ്രകാരം ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും
തസ്തികയും ഒഴിവുകളുടെ എണ്ണവും
എവിപി II – ഗ്രൂപ്പ് ഹെഡ് :04
എവിപി II – ടെറിട്ടറി ഹെഡ് : 17
ഡെപ്യൂട്ടി മാനേജർ – സീനിയർ റിലേഷൻഷിപ്പ് മാനേജർ : 70
ഡെപ്യൂട്ടി മാനേജർ – വെൽത്ത് സ്ട്രാറ്റജിസ്റ്റ് (ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഷുറൻസ്): 13
ആകെ ഒഴിവുകൾ : 104
ശമ്പളം: യോഗ്യത, പരിചയം, അവസാനം വാങ്ങിയ ശമ്പളം, മാർക്കറ്റ് ബെഞ്ച്മാർക്ക് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും പ്രതിഫലം.
നിയമന രീതി : കരാർ അടിസ്ഥാനത്തിൽ (ആരംഭത്തിൽ അഞ്ച് വർഷം, വീണ്ടും അഞ്ച് വർഷം വരെ നീട്ടാവുന്നതാണ്, പരമാവധി പ്രായം 60 വയസ്സ് വരെ)
അപേക്ഷാ ഫീസ് :
ജനറൽ/ഇഡബ്ല്യു എസ്/ഒബിസി: 850/- രൂപ (ജി എസ് ടി ഉൾപ്പെടെ) + പേയ്‌മെന്റ് ഗേറ്റ്‌വേ നിരക്കുകൾ
എസ്‌സി/എസ്ടി/പിഡബ്ല്യുഡി/ഇ എസ് എം/ഡിഇ എസ് എം/സ്ത്രീകൾ : 175/- രൂപ രൂപ (ജി എസ് ടി ഉൾപ്പെടെ) + പേയ്‌മെന്റ് ഗേറ്റ്‌വേ നിരക്കുകൾ
അപേക്ഷ സംബന്ധിച്ച വിവരങ്ങൾ
ബാങ്ക് ഓഫ് ബറോഡ വെൽത്ത് മാനേജ്‌മെന്റ് (BOB WMS) ഓൺലൈൻ അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി : മാർച്ച് 27
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി :ഏപ്രിൽ 16
അപേക്ഷ സമർപ്പിക്കുന്നതിന് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ കരിയർ വിഭാഗത്തിൽ കറന്റ് ഓപ്പർച്യൂണിറ്റി എന്നതിൽ കയറി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. ഈ ലിങ്ക് മാർച്ച് 27 രാവിലെ മുതൽ സജീവമാകും. ആ ലിങ്ക് ഇവിടെ കാണാം
ബാങ്ക് ഓഫ് ബറോഡയുടെ നിർദ്ദിഷ്ട ലിങ്കിലേക്ക്
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Job Alert: Bank of Baroda invites applications for 104 Deputy Manager and AVP posts. Graduates can apply online from March 27 to April 16, 2026. Check eligibility and details
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





