
വിവിധ പ്രവേശന പരീക്ഷകൾ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക് ! ഹാൾടിക്കറ്റുകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം
എൽ.എൽ.എം, പി.ജി (എം.എസ്.സി.) നഴ്സിംഗ്, ബി.ബി.എ/ബി.സി.എ പ്രവേശന പരീക്ഷകൾക്കായി അപേക്ഷ സമർപ്പിച്ചവർ ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ പ്രസിദ്ധീകരിച്ചു. എൽ.എൽ.എം, പി.ജി (എം.എസ്.സി.) നഴ്സിംഗ്, ബി.ബി.എ/ബി.സി.എ പ്രവേശന പരീക്ഷകൾക്കായി അപേക്ഷ സമർപ്പിച്ചവർ ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
എൽ എൽ എം കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. വെബ്‌സൈറ്റിലെ ‘LLM 2026-Candidate Portal’ പേജിൽ ആപ്ലിക്കേഷൻ നമ്പറും, പാസ്‌വേഡും നൽകിയതിനുശേഷം ‘Admit Card’ ലിങ്കിൽ ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് എടുക്കാം.
WHAT TO READ NEXT

ഗുരുവായൂർ ദേവസ്വത്തിൽ 55 ഒഴിവുകൾ; സെക്യൂരിറ്റി,കോയ്മ തസ്തികകൾ
അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അവർക്ക് ഹോം പേജിലെ ‘Memo’ ലിങ്ക് വഴി അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരങ്ങൾ കാണാം.
അത്തരം അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ www.cee.kerala.gov.in ലൂടെ ജൂലൈ 23, വൈകിട്ട് 3ന് മുൻപായി അപ്‌ലോഡ് ചെയ്യണം. തപാൽ/ ഇ-മെയിൽ/ ഫാക്‌സ് മുഖേന സമർപ്പിക്കുന്ന രേഖകൾ യാതൊരു കാരണവശാലും ന്യൂനതകൾ പരിഹരിക്കുന്നതിനായി സ്വീകരിക്കില്ല.
എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി ബി എ, ബി സി എ കോഴ്‌സുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടു ജൂലൈ 25നു നടത്തുന്ന പരീക്ഷയുടെ ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in ലെ അപേക്ഷാർഥികളുടെ ലോഗിൻ വഴി ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.
WHAT TO READ NEXT

സ്കോൾ-കേരള പ്ലസ് വൺ പ്രവേശനം 2026-28; നാളെ മുതൽ അപേക്ഷിക്കാം
പി ജി (എം.എസ്‌സി.) നഴ്സിംഗ് കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.
വെബ്‌സൈറ്റിലെ 'MSc Nursing 2026-Candidate Portal' പേജിൽ ആപ്ലിക്കേഷൻ നമ്പറും, പാസ്‌വേഡും കൃത്യമായി നൽകിയതിനുശേഷം 'Admit Card' ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് എടുക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അവർക്ക് ഹോം പേജിലെ 'Memo' ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരങ്ങൾ കാണാം.
അത്തരം അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ www.cee.kerala.gov.in ലൂടെ ജൂലൈ 23 വൈകിട്ട് 3ന് മുൻപായി അപ്‌ലോഡ് ചെയ്യണം. തപാൽ/ ഇ-മെയിൽ/ ഫാക്‌സ് മുഖേന സമർപ്പിക്കുന്ന രേഖകൾ യാതൊരു കാരണവശാലും ന്യൂനതകൾ പരിഹരിക്കുന്നതിനായി സ്വീകരിക്കുന്നതല്ല. ഫോൺ: 0471-2332120, 0471-2338487.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
CEE Kerala Releases LLM and MSc Nursing Admit Cards; LBS Issues BBA/BCA Hall Tickets
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





