കേരള കേന്ദ്ര സര്‍വകലാശാല: ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ജനുവരി 14 വരെ അപേക്ഷിക്കാം
26 പിജി പ്രോഗ്രാമുകളാണ് സര്‍വകലാശാലയിലുള്ളത്. ഇതില്‍ എല്‍എല്‍എം തിരുവല്ല ക്യാംപസിലും മറ്റുള്ളവ കാസര്‍ഗോഡ് പെരിയ ക്യാംപസിലുമാണ് നടക്കുന്നത്.
കാസര്‍ഗോഡ് ആസ്ഥാനമായുള്ള കേരള കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സിയുഇടി - പിജി)യിലൂടെയാണ് പ്രവേശനം.
സര്‍വകലാശാല വെബ്സൈറ്റ് ആയ www.cukerala.ac.in, എന്‍ടിഎ വെബ്സൈറ്റ് www.nta.ac.in എന്നിവ സന്ദര്‍ശിച്ച് 2026 ജനുവരി 14ന് രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ജനുവരി 18 മുതല്‍ 20 വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ അവസരമുണ്ടാകും. മാര്‍ച്ചിലാണ് പരീക്ഷ. ഹെല്‍പ്പ് ഡസ്ക് ഫോൺ : 01140759000/01169227700. ഇ മെയില്‍: helpdeskcuetpg@nta.ac.in
പ്രോഗ്രാമുകളും സീറ്റുകളും
ആകെ 26 പിജി പ്രോഗ്രാമുകളാണ് കേന്ദ്ര കേരള സര്‍വകലാശാലയിലുള്ളത്. ഇതില്‍ എല്‍എല്‍എം തിരുവല്ല ക്യാംപസിലും മറ്റുള്ളവ കാസര്‍ഗോഡ് പെരിയ ക്യാംപസിലുമാണ് നടക്കുന്നത്.
എം എ വിഭാഗത്തിലെ കോഴ്സുകളും സീറ്റുകളും.
എംഎ ഇക്കണോമിക്സ് (40), എം എ ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (40), എം എ ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാഗ്വേജ് ടെക്നോളജി (40), എംഎ ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ (20), എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആൻഡ് പൊളിറ്റിക്കല്‍ സയന്‍സ് (40), എം എ മലയാളം (30), എം എ കന്നഡ (20).എംഎ പബ്ലിക് അഡ്മിനിസ്ട്രേഷന് ആൻഡ് പോളിസി സ്റ്റഡീസ് (40) എന്നിവ.
WHAT TO READ NEXT

കുടുംബശ്രീയിൽ ജോലി നേടാം; പ്രതിമാസം 70,000 രൂപ ശമ്പളം
എം എസ് സി വിഭാഗത്തിലെ കോഴ്സുകളും സീറ്റുകളും
എം എസ് സി സുവോളജി (30), എം എസ് സി ബയോകെമിസ്ട്രി (30), എം എസ് സി കെമിസ്ട്രി (30), എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (30), എം എസ് സി എന്വിയോണ്മെന്റല് സയന്‍സ് (30), എം എസ് സി ജീനോമിക് സയന്‍സ് (30), എം എസ് സി ജിയോളജി (30), എം എസ് സി മാത്തമാറ്റിക്സ് (30), എം എസ് സി ബോട്ടണി (30), എം എസ് സി ഫിസിക്സ് (30), എം എസ് സി യോഗ തെറപ്പി (30) എന്നിവ.
മറ്റ് വിഷയങ്ങളും സീറ്റുകളും
എല്‍എല്‍എം (40), മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (30), എംബിഎ - ജനറല്‍ (40), എംബിഎ - ടൂറിസം ആൻഡ് ട്രാവല്‍ മാനേജ്മെന്റ് (40), എംകോം (40).എം എസ് ഡബ്ല്യു. (40), എം എഡ്.(30) എന്നിവ
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Central University of Kerala invited applications for postgraduate programs.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



