ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ്, വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരത്തിന് ഫെബ്രുവരി 26 വരെ അപേക്ഷിക്കാം

കേരളത്തിലെ 13 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിവിധ വിഷയങ്ങളിലായി ബിരുദ പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

Chief Minister’s Student Excellence Award scholarship notification for students in Kerala
Chief Minister’s Student Excellence Award Rs 1 lakh scholarship announcement by Department of Collegiate Educationrepresentative image FreePIk
Edited by :SALIL C S
Last Updated :17 ഫെബ്രുവരി 2026, 7:33 pm IST

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരം (CM Scholarship) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023-24 അദ്ധ്യയന വർഷത്തിൽ ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്.

താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണമെന്ന് കോളജ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

തെരഞ്ഞെടുക്കപ്പെടുന്ന 1000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. ഓരോ വിദ്യാർത്ഥിക്കും ഒരു ലക്ഷം രൂപ വീതമാണ് സ്‌കോളർഷിപ്പായി നൽകുന്നത്.

ആർക്കൊക്കെ അപേക്ഷിക്കാം

യോഗ്യത:

കേരളത്തിലെ 13 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിവിധ വിഷയങ്ങളിലായി ബിരുദ (3/4/5 വർഷ കോഴ്‌സുകൾ) പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

ബിരുദതല പരീക്ഷയിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് നേടിയവർക്കാണ് അർഹത. സർവകലാശാല നിശ്ചയിച്ച മാർക്ക് കണക്കാക്കൽ രീതിയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. മെറിറ്റ് അടിസ്ഥാനത്തിൽ ഉയർന്ന മാർക്ക് നേടിയവരിൽ നിന്നും സ്‌കോളർഷിപ്പിന് അർഹരായവരെ തെരഞ്ഞെടുക്കും.

വരുമാനം: അപേക്ഷകരുടെ വാർഷിക കുടുംബവരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.

അപേക്ഷിക്കേണ്ട രീതിയും സമർപ്പിക്കേണ്ട രേഖകളും അവസാന തീയതിയും

സമർപ്പിക്കേണ്ട രേഖകൾ: അപേക്ഷിക്കുന്ന സമയത്ത് ഡിഗ്രി സർട്ടിഫിക്കറ്റ്/കൺസൊളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ്‌ ചെയ്യണം.

അപേക്ഷ സമർപ്പിക്കേണ്ട രീതി: അപേക്ഷകൾ പൂർണമായും ഓൺലൈൻ വഴിയായിരിക്കണം

രേഖകളുടെ പ്രിന്റ് കോപ്പികൾ ഓഫീസിലേക്ക് അയയ്‌ക്കേണ്ടതില്ലെന്നും കോളജ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : 2026 ഫെബ്രുവരി 26.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ഇവിടെ കാണാം

കൂടുതൽ വിവരങ്ങൾക്ക് : 9447096580, 9446780308 എന്നീ ഫോൺ നമ്പറുകളിലോ dcecmscholarship@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

News Now

Summary

Education News:The Chief Minister’s Student Excellence Award 2026 offers Rs.1 lakh each to 1,000 students. Applications invited through the Department of Collegiate Education. Apply online before February 26.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates