
കൊച്ചിൻ ഷിപ്പ്‌യാർഡിൽ മെഡിക്കൽ ഓഫീസർ, വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് 10 ന്; എംബിബിഎസ് ബിരുദം ഉള്ളവർക്ക് പങ്കെടുക്കാം
64 വയസുവരെ പ്രായമുള്ളവർക്ക് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡി (സിഎസ്എൽ -CSL)ൽ മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.
എംബിബിഎസ് ബിരുദം പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. 64 വയസുവരെ പ്രായമുള്ളവർക്ക് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോമിൽ വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
യോഗ്യത, പ്രവൃത്തി പരിചയം, പ്രായപരിധി എന്നിവ അറിയാം
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL)
തസ്തികയുടെ പേര്: മെഡിക്കൽ ഓഫീസർ
പരമാവധി പ്രായപരിധി: 64 വയസ്സ്
യോഗ്യത :അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംബിബിഎസ് ബിരുദം അല്ലെങ്കിൽ തത്തുല്യം
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ / സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ സാധുവായ രജിസ്ട്രേഷൻ
മലയാളത്തിൽ പരിജ്ഞാനം.
ഇന്റേൺഷിപ്പിന് ശേഷം സർക്കാർ ആശുപത്രി / പൊതുമേഖലാ സ്ഥാപനം / സായുധ സേന / ഇഎസ്ഐ ആശുപത്രി / സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ എവിടെയെങ്കിലും കുറഞ്ഞത് രണ്ട് വർഷത്തെ ക്ലിനിക്കൽ പരിചയം.
വാക്ക്-ഇൻ ഇന്റർവ്യൂ തീയതി : മാർച്ച് 10
വാക്ക്-ഇൻ ഇന്റർവ്യൂ സമയം : രാവിലെ 08.30 മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ
വാക്ക്-ഇൻ ഇന്റർവ്യൂവിന് എത്തിച്ചേരേണ്ട വിലാസം:
Competency Development Centre (CDC)
Near Perumanoor Gate (Thevara)
Cochin Shipyard Limited
Kochi – 682 015
ഒഴിവുകളുടെ എണ്ണം, ശമ്പളം, അപേക്ഷ ഫോം മാതൃക
ഒഴിവുകളുടെ എണ്ണം : മൂന്ന് ( ഒഴിവുകളിൽ ഒന്ന് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നു)
ശമ്പളം :75,000 രൂപ സമാഹൃതം (യോഗ്യതയുടെ അടിസ്ഥാനത്തിൽശമ്പളത്തിൽ വർദ്ധനവ് ലഭിക്കാം) വാർഷികമായ ശമ്പള വർദ്ധനവ് ഉണ്ടാകും.
നിയമന രീതി: കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അഞ്ച് വർഷത്തേക്കാണ് കരാർ. കരാർ കാലാവധി ആവശ്യകതയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാം.
ഹാജരാക്കേണ്ട രേഖകൾ : ഉദ്യോഗാർത്ഥികൾ എല്ലാ ഒറിജിനൽ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികളും, സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകളും സഹിതം വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകാണം.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Job Alert: MBBS graduates can attend the walk-in interview for Medical Officer posts at Cochin Shipyard on March 10.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



