
ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ ഐസിഎംആർ പ്രോജക്ടിൽ ഒഴിവുകൾ, മാർച്ച് 11 വരെ അപേക്ഷിക്കാം
പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് - II,പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് - III (റേഡിയോഗ്രാഫർ),പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് - III (അൽഗോരിതം ഡെവലപ്മെന്റ്) എന്നീ തസ്തികകളിലാണ് ഒഴിവുകൾ

ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി) നടപ്പാക്കുന്ന ഐസിഎംആർ പ്രോജക്ടിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
, ഐസിഎംആർ ധനസഹായത്തോടെ ഡിജിറ്റൽ യൂണിവേഴ്സിറ്റി (DUK) നടപ്പിലാക്കുന്ന 'ഇന്നോവേറ്റീവ് ഫാസ്റ്റ് ക്യുജിആർഇ ഫോർ സെൻസിറ്റീവ് ഡിറ്റക്ഷൻ ഓഫ് മെറ്റബോളിക് ആൻഡ് വാസ്കുലർ കംപ്ലയൻസ് ബയോമാർക്കറുകൾ ഇൻ ഏർലി സെറിബ്രോവാസ്കുലർ റിസ്ക് അസസ്‌മെന്റ്' (Innovative Fast qGRE for Sensitive Detection of Metabolic and Vascular Compliance Biomarkers in Early Cerebrovascular Risk Assessment)എന്ന പദ്ധതിയിലെ ഒഴിവുകളിലേക്കാണ് നിയമനം.
പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് - II,പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് - III (റേഡിയോഗ്രാഫർ),പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് - III (അൽഗോരിതം ഡെവലപ്മെന്റ്) എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വേണം അപേക്ഷ സമർപ്പിക്കാനുള്ളത് അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി മാർച്ച് 11 ആണ്.
തസ്തിക, യോഗ്യത, ശമ്പളം എന്നിവ അറിയാം
പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് - II
ശമ്പളം: 20000 രൂപ + 20% എച്ച്ആർഎ
പ്രായം:അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയിൽ 35 വയസ്സ് കവിയരുത്
യോഗ്യത: ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് / ബയോമെഡിക്കൽ എൻജിനീയറിങ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ അംഗീകൃത സർവകലാശാല / വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ബിടെക് ബിരുദം.
ഒഴിവുകളുടെ എണ്ണം: ഒന്ന്
പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് - III (റേഡിയോഗ്രാഫർ)
ശമ്പളം :25000 രൂപ + 20% എച്ച്ആർഎ
പ്രായം : അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയിൽ 35 വയസ്സ് കവിയരുത്
യോഗ്യത: ബയോ മെഡിക്കൽ എൻജിനീയറിങ്ങിൽ ബിടെക് അല്ലെങ്കിൽ അംഗീകൃത സർവകലാശാല/വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള റേഡിയോളജി അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദം.
ഒഴിവുകളുടെ എണ്ണം: ഒന്ന്
പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് - III (അൽഗോരിതം ഡെവലപ്മെന്റ്)
ശമ്പളം : 25000 രൂപ + 20% എച്ച്ആർഎ
പ്രായം :അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയിൽ 35 വയസ്സ് കവിയരുത്
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നോ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നോ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ എംടെക്.
ഒഴിവുകളുടെ എണ്ണം : ഒന്ന്
മറ്റ് വിവരങ്ങൾ
നിയമന രീതി: കരാർ അടിസ്ഥാനത്തിൽ
ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും ആദ്യ നിയമനം. എന്നാൽ പ്രവർത്തനം, പ്രോജക്ട് ആവശ്യകത എന്നിവയുടെ അടിസ്ഥാനത്തിൽ കാലാവധി നീട്ടാവുന്നതാണ്.
അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് 11
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Digital University Kerala has announced vacancies under an Indian Council of Medical Research (ICMR) project. Eligible candidates can apply for the research opportunity before March 11.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



