ഹാർവാർഡിൽ സൗജന്യമായി പഠിക്കാം, ആറ് ഓൺലൈൻ കോഴ്സുകൾ പ്രഖ്യാപിച്ച് യൂണിവേഴ്സിറ്റി
പഠിതാക്കളുടെ സമയമനുസരിച്ച് പഠിക്കാവുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്‌ത കോഴ്‌സുകൾ ആണ് ഇവ

ലോകപ്രശസ്തമായ ഹാർവാർഡ് സർവലകലാശാലയിൽ പഠിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇതാണ് അവസരം, സൗജന്യമായി പഠിക്കാം. നിർമ്മിത ബുദ്ധി (എഐ) യുമായി ബന്ധപ്പെട്ട ആറ് ഓൺലൈൻ കോഴ്സുകളാണ് ഹാവാർഡ് പ്രഖ്യാപിച്ചിട്ടുള്ളത്.
ബിസിനസ്സിലെ സാങ്കേതികവിദ്യയുടെ പ്രായോഗിക പ്രയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ കോഴ്‌സുകളിൽ, കമ്പ്യൂട്ടേഷണൽ തിങ്കിങ് , പ്രോഗ്രാമിങ് ലാംഗ്വേജസ്, ഇന്റർനെറ്റ് ടെക്നോളജി, വെബ് ഡെവലപ്‌മെന്റ്, ക്ലൗഡ് കമ്പ്യൂട്ടിങ് എന്നിവ ഉൾപ്പെടുന്നു. ഈ കോഴ്സിൽ താൽപ്പര്യമുള്ള ആർക്കും ചേരാൻ സാധിക്കും.
ഹാർവാർഡ് സൗജന്യ ഓൺലൈൻ കോഴ്‌സുകൾ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാ സയൻസ്, പ്രോഗ്രാമിങ് എന്നിവയിൽ താൽപ്പര്യമുള്ള പഠിതാക്കൾക്കായി ഹാർവാർഡ് യൂണിവേഴ്‌സിറ്റി നിരവധി സൗജന്യ ഓൺലൈൻ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നു. തുടക്കക്കാർക്കും പുതിയ സാങ്കേതികവിദ്യകളിൽ തങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കോഴ്സുകളാണിവ.
പഠിതാക്കളുടെ സമയമനുസരിച്ചും സമയമെടുത്തും (സെൽഫ് പേസ്ഡ്) പഠിക്കാവുന്ന രീതിയിൽ ആണ് ഈ കോഴ്സുകൾ വിഭാവനം ചെയ്തിട്ടുള്ളതും ഷെഡ്യൂൾ ചെയ്തിരിക്കുന്നതും.
CS50 കോഴ്‌സുകൾ
C, Python, SQL, JavaScript പ്ലസ് CSS, HTML തുടങ്ങിയ സാധാരണയായി ഉപയോഗിക്കുന്ന ചില പ്രോഗ്രാമിങ് ലാംഗ്വേജുകൾ ഉൾപ്പെടെ കമ്പ്യൂട്ടർ സയൻസിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഹാർവാർഡ് സർവകലാശാല രൂപകൽപ്പന ചെയ്തിരിക്കുന്ന CS50 കോഴ്‌സുകളിലാണ് ഇത് ഉൾപ്പെടുന്നത്. ഈ കോഴ്സുകൾ പഠിതാക്കൾക്ക് നൽകുന്ന ഏറ്റവും പ്രധാന ആനുകൂല്യം സമയമാണ്. പഠിക്കുന്നവരുടെ സമയമനുസരിച്ച് നടത്തുന്ന സെൽഫ് പേസ്ഡ് കോഴ്സുകളാണ് ഇവ.
ഹാർവാർഡ് സൗജന്യ കോഴ്‌സുകളും അതിനുള്ള ലിങ്കുകളും
ഡേറ്റാ സയൻസ്: മെഷീൻ ലേണിങ് മോഡലുകൾ,
ജനപ്രിയ അൽഗോരിതങ്ങളും സാങ്കേതിക വിദ്യകളും ഉൾപ്പെടെ മെഷീൻ ലേണിങ്ങിലെ അടിസ്ഥാനകാര്യങ്ങൾ ഈ കോഴ്‌സ് പരിചയപ്പെടുത്തുന്നു. ഇത് എട്ട് ആഴ്ച ദൈർഘ്യമുള്ള ഒരു സെൽഫ്-പേസ്ഡ് പ്രോഗ്രാമാണ്, എപ്പോൾ വേണമെങ്കിലും ഈ കോഴ്സിൽ ചേരാം.
CS50 - കമ്പ്യൂട്ടർ സയൻസ് ഫോർ ബിസിനസ്
ബിസിനസ്സിലെ സാങ്കേതികവിദ്യയുടെ പ്രായോഗിക പ്രയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ കോഴ്‌സ് കമ്പ്യൂട്ടേഷണൽ തിങ്കിങ്, പ്രോഗ്രാമിങ് ലാംഗ്വേജ്, ഇന്റർനെറ്റ് ടെക്നോളജി, വെബ് ഡെവലപ്‌മെന്റ്, ക്ലൗഡ് കമ്പ്യൂട്ടിങ് എന്നിവ ഉൾക്കൊള്ളുന്നു. ഇത് 2026 ഏപ്രിൽ ഒന്ന് മുതൽ ഡിസംബർ 30 വരെയുള്ള കാലയളവിൽ ചേർന്ന് പഠിക്കാം.
CS50 അണ്ടർസ്റ്റാൻഡിങ് ടെക്നോളജി
തുടക്കക്കാർക്കായി രൂപകൽപ്പന ചെയ്ത ഈ കോഴ്‌സ് ഇന്റർനെറ്റ്, മൾട്ടിമീഡിയ, സെക്യൂരിറ്റി, വെബ് ഡെവലപ്‌മെന്റ്, പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളെ കുറിച്ച് അടിസ്ഥാന ധാരണ നൽകുന്നു. സാങ്കേതിക വിദഗ്ദ്ധരല്ലാത്തവർക്ക് അനുയോജ്യമായ കോഴ്സാണ്. ദൈർഘ്യം ആറ് ആഴ്ചയാണ്, ഇതും സെൽഫ് പേസ്ഡ് കോഴ്സാണ്.
ഡേറ്റാ സയൻസ് വിത്ത് പൈത്തൺ
ഡേറ്റാ സയൻസുമായി ബന്ധപ്പെട്ട് പൈത്തൺ ഉപയോഗിക്കുന്നതിൽ പ്രായോഗിക പരിചയം ഈ കോഴ്‌സ് നൽകുന്നു. . അടിസ്ഥാന മെഷീൻ ലേണിങ് മോഡലുകൾ പഠനം ഇതിൽ ഉൾപ്പെടുന്നു. എട്ട് ആഴ്ച നീണ്ടുനിൽക്കുന്നതാണ് ഈ കോഴ്സ്. എപ്പോൾ വേണമെങ്കിലും ഈ കോഴ്സിൽ ചേരാം.
CS50 വെബ് പ്രോഗ്രാമിങ് വിത്ത് പൈത്തൺ ആൻഡ് ജാവാസ്ക്രിപ്റ്റ്
ഈ പ്രോഗ്രാം HTML, CSS, Git, Python, Django, SQL, JavaScript തുടങ്ങിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള വെബ് ഡെവലപ്മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആഴ്ചയിൽ ആറ് മുതൽ ഒമ്പത് മണിക്കൂർ വരെ സമയം ഇതിനായി പഠിതാക്കൾ മാറ്റിവെക്കണം. 12 ആഴ്ചത്തെ കോഴ്‌സാണിത്.
CS50 പ്രോഗ്രാമിങ് വിത്ത് സ്ക്രാച്ച്
തുടക്കക്കാർക്ക് അനുയോജ്യമായ ഒരു കോഴ്‌സാണ് ഇത്. സ്ക്രാച്ച് ഉപയോഗിക്കുന്ന ഫങ്ഷനുകൾ, ഇവന്റുകൾ, കണ്ടീഷനുകൾ, ലൂപ്പുകൾ, വേരിയബിളുകൾ തുടങ്ങിയ പ്രധാന പ്രോഗ്രാമിങ് എന്നിവ പരിചയപ്പെടുത്തുന്നു. പ്രോഗ്രാമിങ് മേഖലയിൽ താൽപ്പര്യമുള്ള തുടക്കക്കാർക്കായുള്ള മൂന്ന് ആഴ്ചത്തെ സെൽഫ് പേസ്ഡ് കോഴ്സാണിത്.
ഹാർവാർഡ് സർവകലാശാല നടത്തുന്ന ഈ കോഴ്സുകളിൽ ചേരുന്നവർക്ക് നിർദ്ദിഷ്ട കോഴ്സ് പഠനവും അനുബന്ധ കാര്യങ്ങളും വിശദമായി അറിയുന്നതിന് ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ സന്ദർശിക്കാം.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Education News: Harvard University has announced six free online courses you can study from home. Don’t miss this opportunity to learn from a top global university at no cost. Check how to apply.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






