വിദേശത്തും സ്വദേശത്തും തൊഴിൽ സാധ്യത; ജെറിയാട്രിക് കെയർ പഠിക്കാൻ അവസരം

ഈ മേഖലയിൽ ഏറ്റവും അടിസ്ഥാന തൊഴിൽ സാധ്യത ലഭിക്കുന്നതിന് ആവശ്യമായ കോഴ്സുകളിലൊന്നാണ് ജെറിയാട്രിക് കെയർ ഡിപ്ലോമ.

Geriatric Care course
IHRD Diploma in Geriatric Care Admission Last Date Extended to May 29 Apply Now.file
Edited by :JOICE MON D L
Last Updated :4 മേയ് 2026, 6:22 pm IST

ജെറിയാട്രിക് കെയർ മേഖലയിൽ വിദേശത്തും സ്വദേശത്തും വളരെയധികം തൊഴിൽ സാധ്യതകൾ വർധിച്ചു വരുകയാണ്. പ്രായമായവരുടെ ആരോഗ്യസംരക്ഷണവും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതുമാണ് ജെറിയാട്രിക് കെയർ കൊണ്ട് ലക്ഷ്യം വെക്കുന്നത്. ഈ മേഖലയിൽ ഏറ്റവും അടിസ്ഥാന തൊഴിൽ സാധ്യത ലഭിക്കുന്നതിന് ആവശ്യമായ കോഴ്സുകളിലൊന്നാണ് ജെറിയാട്രിക് കെയർ ഡിപ്ലോമ.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 14 ജില്ലകളിലായി 16 ഐ.എച്ച്.ആർ.ഡി. കേന്ദ്രങ്ങളിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ പഠിക്കാൻ അവസരം. പ്ലസ് ടു യോഗ്യയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 29.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.ihrdadmissions.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8547005000 എന്ന ഫോൺ നമ്പരിലും ബന്ധപ്പെടാം.

News Now

Summary

IHRD Diploma in Geriatric Care Admission Last Date Extended to May 29 Apply Now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates