ഇന്ത്യൻ ആർമിയിൽ ദന്ത ഡോക്ടർ അകാൻ അവസരം

അപേക്ഷകർ ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ (DCI) അംഗീകരിച്ച കോളേജുകളിൽ നിന്ന് ബി.ഡി.എസ് (BDS) അവസാന വർഷത്തിൽ കുറഞ്ഞത് 55% മാർക്കോടെ പാസായിരിക്കണം. അല്ലെങ്കിൽ എം.ഡി.എസ് (MDS) ബിരുദം നേടിയിരിക്കണം.

 ndian Army Dental Corps
Indian Army Dental Corps Recruitment 2025 Apply Online for 30 Post Indian Army/x
Edited by :JOICE MON D L
Last Updated :9 സെപ്റ്റംബർ 2025, 12:53 pm IST

ഇന്ത്യന്‍ ആര്‍മിയില്‍ ഷോര്‍ട്ട്‌ സര്‍വീസ് കമ്മീഷന്‍ഡ് ഓഫീസര്‍ തസ്തികയില്‍ ദന്ത ഡോക്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 30 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അവസാന തീയതി സെപ്റ്റംബർ 17.

അപേക്ഷകർ ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ (DCI) അംഗീകരിച്ച കോളജുകളിൽ നിന്ന് ബി.ഡി.എസ് (BDS) അവസാന വർഷത്തിൽ കുറഞ്ഞത് 55% മാർക്കോടെ പാസായിരിക്കണം. അല്ലെങ്കിൽ എം.ഡി.എസ് (MDS) ബിരുദം നേടിയിരിക്കണം. അപേക്ഷകർ NEET-MDS 2025 പരീക്ഷ എഴുതിയിരിക്കണം. പ്രായപരിധി 45 വയസ്സ്. അപേക്ഷ ഫീസ് 200 രൂപയാണ്.

തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ക്യാപ്റ്റൻ റാങ്കിൽ ആകും നിയമനം ലഭിക്കുക.61,300 രൂപ അടിസ്ഥാന ശമ്പളം ലഭിക്കുകയും ചെയ്യും. അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾ അറിയുവാനും https://join.afms.gov.in/ സന്ദർശിക്കുക.

News Now

Summary

Job news: Indian Army Dental Corps Recruitment 2025 Apply Online for 30 Post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates