
ഇന്ത്യൻ സൈന്യത്തിൽ ഡോക്ടറാകാൻ അവസരം;225 ഒഴിവുകൾ
എം.ബി.ബി.എസ്, പി ജി എന്നി യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷ നൽകാം. 2019 ലെ നാഷണൽ മെഡിക്കൽ കൗൺസിൽ ആക്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള മെഡിക്കൽ യോഗ്യത ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം.

ഇന്ത്യൻ സൈന്യത്തിൽ ഡോക്ടർ അകാൻ അവസരം. സായുധ സേനാ മെഡിക്കൽ സർവീസസിൽ മെഡിക്കൽ ഓഫീസർ തസ്തികയിലാണ് നിയമനം. 225 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 3 ആണ്.
WHAT TO READ NEXT

കെഎസ്ആര്‍ടിസി- സ്വിഫ്റ്റില്‍ ജോലി നേടാൻ മികച്ച അവസരം
എം.ബി.ബി.എസ്, പി ജി എന്നി യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷ നൽകാം. 2019 ലെ നാഷണൽ മെഡിക്കൽ കൗൺസിൽ ആക്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള മെഡിക്കൽ യോഗ്യത ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം. ഏതെങ്കിലും സംസ്ഥാന മെഡിക്കൽ കൗൺസിൽ/എൻഎംസി/എംസിഐയിൽ നിന്നുള്ള സ്ഥിരം രജിസ്ട്രേഷൻ നിർബന്ധമാണ്. അപേക്ഷകർ 2024 അല്ലെങ്കിൽ 2025 ൽ നീറ്റ് പിജി പരീക്ഷ എഴുതിയിരിക്കണം. ഇതിനകം പിജി ബിരുദം നേടിയവർക്ക് ഇത് ബാധകമല്ല.
WHAT TO READ NEXT

ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ 15 തസ്തികകളിൽ ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം
എം.ബി.ബി.എസ് ബിരുദധാരികൾക്ക്: 30 വയസ്സ് തികയരുത്. (1996 ജനുവരി 2-നോ അതിനുശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാം). പി.ജി ബിരുദധാരികൾക്ക്: 35 വയസ്സ് തികയരുത്. (1991 ജനുവരി 2-നോ അതിനുശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാം).
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ആദ്യം നീറ്റ് പി.ജി സ്കോർ അടിസ്ഥാനമാക്കി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഡൽഹിയിലെ ആർമി ഹോസ്പിറ്റലിലെ (ആർ&ആർ) ഓഫീസർമാരുടെ ബോർഡ് അഭിമുഖത്തിന് വിളിക്കും.
അഭിമുഖത്തിന് പരമാവധി 50 മാർക്കാണ്,അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതിന് കുറഞ്ഞത് 50% (25 മാർക്ക്) സ്കോർ ചെയ്യേണ്ടതുണ്ട്. അഭിമുഖം വിജയകരമായി പൂർത്തിയാക്കുന്നവരുടെ വൈദ്യപരിശോധന നടത്തും. ഒടുവിൽ മെറിറ്റ് ലിസ്റ്റ് പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക https://join.afms.gov.in/#
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Job news: Indian Army Invites Applications for 225 Medical Officer Posts in AFMS 2025.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


