
എഞ്ചിനീയറിങ് ബിരുദധാരികൾക്ക് ഇന്ത്യൻ ആർമിയിൽ ഓഫിസറാകാം
എഞ്ചിനീയറിങ് ബിരുദധാരികൾക്ക് ഇന്ത്യൻ ആർമിയിൽ കമ്മീഷൻഡ് ഓഫീസറായി പ്രവേശിക്കാൻ ലഭിക്കുന്ന മികച്ച അവസരങ്ങളിലൊന്നാണ് എസ് എസ് സി ടെക്‌നിക്കൽ എൻട്രി

ഇന്ത്യൻ ആർമി 67-ാം ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്‌നിക്കൽ) കോഴ്‌സ് ഏപ്രിൽ 2026 ന് വേണ്ടിയുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. എഞ്ചിനീയറിങ് ബിരുദധാരികൾക്ക് ഇന്ത്യൻ ആർമിയിൽ കമ്മീഷൻഡ് ഓഫീസറായി പ്രവേശിക്കാൻ ലഭിക്കുന്ന മികച്ച അവസരങ്ങളിലൊന്നാണ് എസ് എസ് സി ടെക്‌നിക്കൽ എൻട്രി. അപേക്ഷകൾ ജനുവരി 06 മുതൽ സമർപ്പിക്കാം. അവസാന തീയതി 04 ഫെബ്രുവരി 2026.
വനിതാ വിഭാഗത്തിൽ 30 ഒഴിവുകളാണ് ഉള്ളത്. പുരുഷ വിഭാഗത്തിൽ എത്ര ഒഴിവുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. 20 മുതൽ 27 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. അവിവാഹിതരായവർക്ക് ആണ് അവസരം. വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്ന വിഷയങ്ങളിൽ എഞ്ചിനീയറിങ് ബിരുദം നേടിയിരിക്കണം.
WHAT TO READ NEXT
ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ഇന്റർനാഷണലിൽ അവസരം; 60,000 രൂപ ശമ്പളം
ഉദ്യോഗാർഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ കട്ട്-ഓഫ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ലിസ്റ്റ് ചെയ്യും. അതിനു ശേഷം സർവീസ് സെലക്ഷൻ ബോർഡ് അഭിമുഖം നടത്തും. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. കൂടുതൽ വിവരങ്ങൾക്ക് https://joinindianarmy.nic.in സന്ദർശിക്കുക.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Job news: Indian Army Releases Notification for 67th SSC Technical Course April 2026 for Men and Women.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


