ISRO: അധ്യാപകരാകാൻ അവസരം, ബിഎഡ് യോഗ്യത, മികച്ച ശമ്പളം
ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ജൂലൈ 7 വരെ അപേക്ഷകൾ സമർപ്പിക്കാം.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) കീഴിലുള്ള സതീഷ് ധവാൻ സ്‌പേസ് സെന്റർ ഷാർ (SDSC SHAR) അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. ശ്രീഹരിക്കോട്ടയിലെയും സുള്ളൂർപേട്ടയിലെയും സ്‌പേസ് സെൻട്രൽ സ്കൂളുകളിലേക്ക് ആകെ 10 അധ്യാപക ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ജൂലൈ 7 വരെ അപേക്ഷകൾ സമർപ്പിക്കാം.
തസ്തികയും ഒഴിവുകളുടെ എണ്ണവും
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ഗണിതം) – 1 ഒഴിവ്
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (സയൻസ്) – 1 ഒഴിവ്
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (വർക്ക് എക്സ്പീരിയൻസ് ടീച്ചർ) – 1 ഒഴിവ്
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (തെലുങ്ക്) – 1 ഒഴിവ്
പ്രൈമറി ടീച്ചർ – 6 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ഗണിതം)
എൻസിടിഇ അംഗീകൃത നാല് വർഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രി (50% മാർക്കോടെ) അല്ലെങ്കിൽ ഗണിതവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/ഓണേഴ്സ് ബിരുദം (50% മാർക്കോടെ) നേടിയിരിക്കണം.
എൻസിടിഇ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബി.എഡ് യോഗ്യതയും വേണം.
സി.ടി.ഇ.ടി പേപ്പർ-II വിജയിച്ചിരിക്കണം.
ഹിന്ദിയിലും ഇംഗ്ലീഷിലും പഠിപ്പിക്കാൻ കഴിവുണ്ടാകണം.
ഗണിതം കുറഞ്ഞത് മൂന്ന് വർഷമോ ആറു സെമസ്റ്ററുകളോ പഠിച്ചിരിക്കണം.
ഫിസിക്സ് ഒരു വർഷമോ രണ്ട് സെമസ്റ്ററുകളോ പഠിച്ചിരിക്കണം.
കൂടാതെ കെമിസ്ട്രി, ഇലക്ട്രോണിക്സ്, കംപ്യുട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം ഒരു വർഷമെങ്കിലും പഠിച്ചിരിക്കണം.
WHAT TO READ NEXT

ICSIL: നഴ്സിംഗ് ഓഫീസർ നിയമനം നേടാം,ശമ്പളം 70000 രൂപയ്ക്ക് മുകളിൽ
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (സയൻസ്) – കെമിസ്ട്രി, ബയോളജി
എൻസിടിഇ അംഗീകൃത നാല് വർഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രി അല്ലെങ്കിൽ കെമിസ്ട്രി വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം/ഓണേഴ്സ് ബിരുദം നേടിയിരിക്കണം.
കൂടാതെ എൻസിടിഇ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബി.എഡ് യോഗ്യതയും ഉണ്ടായിരിക്കണം.
സി.ടി.ഇ.ടി പേപ്പർ-II വിജയിച്ചിരിക്കണം.
അപേക്ഷകർ ബയോളജി, ലൈഫ് സയൻസ്, ബോട്ടണി, സൂവോളജി എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പ്രധാന വിഷയമായി കുറഞ്ഞത് മൂന്ന് വർഷമോ ആറ് സെമസ്റ്ററുകളോ പഠിച്ചിരിക്കണം.
കൂടാതെ കെമിസ്ട്രി, ബോട്ടണി, അല്ലെങ്കിൽ സൂവോളജി എന്നിവയിൽ ആവശ്യമായ വിഷയ കോമ്പിനേഷനോടെ കുറഞ്ഞത് ഒരു വർഷമോ രണ്ട് സെമസ്റ്ററുകളോ പഠിച്ചിരിക്കണം
WHAT TO READ NEXT

SBI: ബാങ്ക് ജോലിക്ക് തയ്യാറാണോ?, 1500 ഒഴിവുകൾ, പ്രൊബേഷനറി ഓഫീസർ
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (വർക്ക് എക്സ്പീരിയൻസ് ടീച്ചർ - WET)
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം.
കൂടാതെ എൻസിടിഇ അംഗീകൃത സ്ഥാപനത്തിൽ നിന്ന് 50 ശതമാനം മാർക്കോടെ ബി.എഡ് യോഗ്യതയും വേണം.
ഹിന്ദിയിലും ഇംഗ്ലീഷിലും പഠിപ്പിക്കാനുള്ള കഴിവും കംപ്യുട്ടർ പരിജ്ഞാനവും ആവശ്യമാണ്.
വർക്ക്‌ഷോപ്പ് അല്ലെങ്കിൽ ഫാക്ടറി മേഖലയിലെ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണെങ്കിലും നിർബന്ധ
WHAT TO READ NEXT

CMD: പ്രോജക്ട് എഞ്ചിനീയർ,അർബൻ പ്ലാനർ ഒഴിവുകൾ, 60,000 രൂപ ശമ്പളം
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (തെലുങ്ക്)
തെലുങ്ക് പ്രധാന വിഷയമായി ബിരുദം നേടിയിരിക്കണം.
അല്ലെങ്കിൽ തെലുങ്കിൽ ബി.ഒ.എൽ (Bachelor of Oriental Learning) അല്ലെങ്കിൽ തെലുങ്കിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
കൂടാതെ തെലുങ്ക് മെത്തഡോളജിയോടുകൂടിയ ബി.എഡ് അല്ലെങ്കിൽ തെലുങ്ക് പണ്ഡിറ്റ് ട്രെയിനിംഗ് യോഗ്യത വേണം.
സ്റ്റേറ്റ് ടി.ഇ.ടി അല്ലെങ്കിൽ സി.ടി.ഇ.ടി പേപ്പർ-II വിജയിച്ചിരിക്കണം.
പ്രൈമറി ടീച്ചർ (PRT)
ഹയർ സെക്കൻഡറി (പ്ലസ് ടു) 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. കൂടാതെ താഴെ പറയുന്ന യോഗ്യതകളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം:
രണ്ട് വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ (D.El.Ed)
നാല് വർഷത്തെ ബി.എൽ.എഡ് (B.El.Ed)
ആർ.സി.ഐ അംഗീകൃത രണ്ട് വർഷത്തെ സ്പെഷ്യൽ എജ്യുക്കേഷൻ ഡിപ്ലോമ
ഇതിനൊപ്പം സി.ടി.ഇ.ടി പേപ്പർ-I വിജയിച്ചിരിക്കണം. ഹിന്ദിയിലും ഇംഗ്ലീഷിലും പഠിപ്പിക്കാനുള്ള കഴിവും ആവശ്യമാണ്.
എഴുത്ത് പരീക്ഷ,സ്‌കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട് എന്നി സ്ഥലങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം
WHAT TO READ NEXT
റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
ISRO SDSC SHAR Invites Applications for 10 Teacher Posts
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





