
കണക്ട് ടു വർക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു, ആർക്കൊക്കെ അപേക്ഷിക്കാം, നൽകേണ്ട രേഖകൾ എന്തൊക്കെ? മാസം ആയിരം രൂപ ലഭിക്കുന്ന പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം
താൽപ്പര്യമുള്ളവർ കേരളാ ഗവൺമെന്റിന്റെ ഇഎംപ്ലോയ്മെന്റിന്റെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം

നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം നൽകുന്ന ‘ മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് ’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
താൽപ്പര്യമുള്ളവർ കേരളാ ഗവൺമെന്റിന്റെ ഇഎംപ്ലോയ്മെന്റിന്റെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം
ഈ പദ്ധതിയിൽ അപേക്ഷിക്കേണ്ടത് സംബന്ധിച്ച വിശദാംശങ്ങൾ അറിയാം.
WHAT TO READ NEXT

'മഹാനദി'യിൽ 667 ഒഴിവുകൾ, മാർച്ച് 16 മുതൽ ഓൺലൈനായി അപേക്ഷിക്കാം
കണക്ട് ടു വർക്ക് സ്കോളർഷിപ്പിന് ആർക്കൊക്കെ അപേക്ഷിക്കാം
കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം
അപേക്ഷ സമർപ്പിക്കുന്ന തീയതിൽ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ.
കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ/ കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ/ രാജ്യത്തെ അംഗീകൃത സർവ്വകലാശാലകൾ/ ‘ഡീംഡ്’ സർവകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവർ.
യു പി എസ് സി, സംസ്ഥാന പി എസ് സി, സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റയിൽവെ, മറ്റ് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജൻസികളോ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് മത്സര പരിക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക്
സ്കോളർഷിപ്പ് നൽകുന്ന വിധം, കാലയളവ്
അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുൻഗണന ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. നൈപുണ്യപരിശീലനം, മത്സര പരീക്ഷാ പരിശീലനം എന്നിങ്ങനെ ഏത് വിഭാഗത്തിലായാലും ഒരു വ്യക്തിക്ക് ഒരു തവണ പരമാവധി ആകെ 12 (പന്ത്രണ്ട്) മാസത്തേക്ക് മാത്രമേ ഈ സ്‌ക്കോളർഷിപ്പ് ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ.
അപേക്ഷ സമർപ്പിക്കുന്ന ഹാജരാക്കേണ്ട രേഖകൾ
പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ജനന സർട്ടിഫിക്കറ്റ്/ എസ് എസ് എൽ സി സർട്ടിഫിക്കറ്റ് ഏതെങ്കിലും ഒന്നിന്റെ പകർപ്പ്
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനായി വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഹാജരാക്കണം. അഡ്രസ്സ് പ്രൂഫിനായി ഇലക്ഷൻ ഐ ഡി/ സ്‌കൂൾ സർട്ടിഫിക്കറ്റ്/ പാസ്‌പോർട്ട്/ ഡ്രൈവിങ് ലൈസൻസ് എന്നിവയിലേതെങ്കിലും പകർപ്പ്
വരുമാനം തെളിയിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിന്റെ പകർപ്പ് .
അപേക്ഷകർക്ക് സ്വന്തമായ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഗുണഭോക്താവിനുള്ള അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറുന്ന (Direct Benefit Transfer- DBT) രീതിയിലാണ് സ്കോളർഷിപ്പ് തുക നൽകുന്നത്.
ബാങ്ക് ആക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവയ്ക്കായി ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് .
നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർ പരിശീലന സ്ഥാപന മേധാവി നൽകുന്ന സർട്ടിഫിക്കറ്റ്/ സത്യവാങ്മൂലം,
മൽസര പരീക്ഷക്ക് തയ്യാറെടുക്കുന്നവർ മൽസര പരീക്ഷയ്ക്ക് അപേക്ഷിച്ച വിവരങ്ങൾ എന്നിവ സമർപ്പിക്കണം.
അപേക്ഷയോടൊപ്പം അപേക്ഷകർ പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും നൽകണം.
ഇവർ പദ്ധതിയിൽ ഉൾപ്പെടില്ല
വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ മുതലായ ഏതെങ്കിലും സാമൂഹിക ക്ഷേമ പെൻഷനുകൾ, വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമ നിധി ബോർഡുകളിൽ നിന്നുള്ള കുടുംബ പെൻഷൻ, ഇ പി എഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങൾ തുടങ്ങി വിതരണം ചെയ്യുന്ന മറ്റൊരു സ്‌കോളർഷിപ്പ് ലഭിക്കുന്നവർക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാനാവില്ല
നൈപുണ്യ വികസന പരിശീലന കോഴ്സ്/ മത്സര പരീക്ഷാ പരിശിലനങ്ങൾക്കല്ലാതെ മറ്റ് കോഴ്സുകളായ JEE, NEET, SET, NET തുടങ്ങിയ പ്രവേശന/ എലിജിബിലിറ്റി ടെസ്റ്റുകൾക്ക് പരിശീലിക്കുന്നവർക്കും കേന്ദ്ര- സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ, കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവർക്കും പദ്ധതിയുടെ ആനുകുല്യം ലഭിക്കില്ല.
സ്കോളർഷിപ്പ് കാലയളവിനിടയിൽ ജോലി ലഭിച്ചാൽ
സ്കോളർഷിപ്പ് ലഭിക്കുന്നതിനിടയിൽ ജോലി ലഭിച്ചാൽ ബാക്കി കാലയളവിൽ സ്കോളർഷിപ്പ് തുക ലഭിക്കില്ല
അനർഹമായി തുക കൈപ്പറ്റിയാൽ
അനർഹമായി ആനുകൂല്യം കൈപ്പറ്റിയാൽ അവരിൽ നിന്ന് 18 % പലിശ സഹിതം തുക തിരിച്ച് പിടിക്കും. പണം പലിശ സഹിതം തിരിച്ചടയ്ക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടികളിലൂടെ പലിശ സഹിതം പണം കണ്ടുകെട്ടും.
താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഇപ്പോൾ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Education News: Kerala invites applications for the CM’s Connect to Work Scholarship. Eligible candidates can receive Rs1,000 per month. Check eligibility and documents required.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




