
റിവർ മാനേജ്‌മെന്റ് സെന്ററിലും കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റിയിലും വിവിധ ഒഴിവുകൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം തസ്തികകളനുസരിച്ച് വ്യത്യാസപ്പെടും.

സംസ്ഥാന റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിലും കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റിയിലും സ്പെഷ്യലിസ്റ്റ്, ഓവർസിയർ, സീനിയർലാബ് ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തസ്തികളിലെല്ലാം കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
സംസ്ഥാന റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ റിവർ മാനേജ്‌മെന്റ് സെന്ററിൽ സ്പെഷ്യലിസ്റ്റ് തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിനായാണ് അപേക്ഷ ക്ഷണിച്ചത്.
റിവർ മാനേജ്‌മെന്റ് സെന്ററിലെ ഗവേഷണ, പഠന പ്രോജക്ടുകളിലും മറ്റ് ഐ ഇ സി പ്രവർത്തനങ്ങൾക്കുമായി ജിയോളജി, ജ്യോഗ്രഫി സ്പെഷ്യലിസ്റ്റുകളെ നിയമിക്കുന്നത്.
ജിയോളജിയിൽ ബിരുദാനന്തര ബിരുദവും, ഒരു വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത. പി എച്ച് ഡി അഭികാമ്യം.
ജ്യോഗ്രഫിയിൽ ബിരുദാന്തര ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത. പി എച്ച് ഡി അഭികാമ്യം.
പ്രതിമാസം 44,100/- രൂപ വേതനത്തിലായിരിക്കും നിയമനം
ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാകും നിയമനം നിയമിക്കുന്നു.
ഫെബ്രുവരി 25 നുള്ളിൽ അപേക്ഷിക്കണം.
ഉദ്യോഗാർത്ഥികൾ ഐ എൽ ഡിഎം വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള ഓൺലൈൻ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2365559, ഇ മെയിൽ ildm.revenue@gmail.com
വെബ്സൈറ്റ് : https://ildm.kerala.gov.in/en,
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റിയിൽ (KHRWS) ഓവർസീയർ (ഇലക്ട്രിക്കൽ),സീനിയർ ലാബ് ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവുകൾ
സീനിയർ ലാബ് ടെക്നീഷ്യൻ
സൊസൈറ്റിയുടെ (KHRWS) കീഴിലുള്ള വിവിധ എ സിആർ ലാബുകളിലേക്ക് സീനിയർ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുകളുണ്ട്.
സീനിയർ ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് ഫെബ്രുവരി 25 രാവിലെ 11ന് അഭിമുഖം നടത്തും
താൽപര്യമുള്ള ഉദ്യോഗാർഥികൾ രാവിലെ 10.30 ന് മുൻപായി അഭിമുഖം നടത്തിപ്പ് കേന്ദ്രത്തിൽ യോഗ്യതാ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ അസൽ/സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
ഓവർസിയർ
തിരുവനന്തപുരം, കോഴിക്കോട് റീജിയണുകളിലാണ് ഓവർസീയർ (ഇലക്ട്രിക്കൽ) ഒഴിവുകളുള്ളത്.
ഓവർസിയർ തസ്തികയിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 വൈകുന്നേരം നാല് മണിയാണ്.
കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Summary
Job Alert: River Management Centre and Kerala Health Research & Welfare Society announce multiple job vacancies. Check eligibility and apply online now.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


