
NEET SS Exam 2025: നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി 2025 പരീക്ഷകൾ ഡിസംബറിലേക്ക് മാറ്റി
ഇന്ത്യയിലുടനീളമുള്ള ഡിഎം/എംസിഎച്ച്, ഡോ.എൻ.ബി സൂപ്പർ-സ്പെഷ്യാലിറ്റി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയാണ് നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ.

നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി (നീറ്റ് എസ്എസ്- NEET SS 2025) 2025 പരീക്ഷാ തീയതികൾ മാറ്റിവച്ചു. ഈ വർഷം അവസാനത്തേക്കാണ് പരീക്ഷകൾ മാറ്റിവച്ചത്.
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) 2025 ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ഫോർ സൂപ്പർ സ്പെഷ്യാലിറ്റി (നീറ്റ് എസ്എസ്) ഷെഡ്യൂളിൽ മാറ്റം വരുത്തിയതായി അറിയിച്ചു.
ഇന്ത്യയിലുടനീളമുള്ള ഡിഎം/എംസിഎച്ച്, ഡോ.എൻ.ബി സൂപ്പർ-സ്പെഷ്യാലിറ്റി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയാണ് നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ.
നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവയുടെ അംഗീകാരത്തോടെ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി (നീറ്റ് എസ്എസ്) 2025 നവംബറിൽ നടത്താനിരുന്ന പരീക്ഷാ തീയതികളാണ് പുനർക്രമീകരിച്ചത്.
നീറ്റ് എസ് എസ് 2025 (NEET SS 2025) പരീക്ഷയുടെ പുതിയ തീയതി
നവംബർ ഏഴ്,എട്ട് തീയതികളിൽ നടത്താൻ ആദ്യം നിശ്ചയിച്ചിരുന്ന പരീക്ഷ ഡിസംബർ 27, 28 തീയതികളിൽ നടത്തുമെന്ന് എൻബിസി അറിച്ചു. ഇതിൽ ഓരോ ദിവസവും രണ്ട് വ്യത്യസ്ത ഷിഫ്റ്റുകളിലായിട്ടാകും പരീക്ഷ നടത്തുക.
നീറ്റ് 2025 (NEET SS 2025) പരീക്ഷ ഈ ദിവസങ്ങളിൽ രാവിലെ 9:00 മുതൽ 11:30 വരെയും ഉച്ചയ്ക്ക് 2:00 മുതൽ 4:30 വരെയും ഉള്ള രണ്ട് സെഷനുകളിലായിട്ടാകും നടക്കുക.
കൂടുതൽ സഹായത്തിനോ സംശയങ്ങൾക്കോ, ഉദ്യോഗാർത്ഥികൾക്ക് 011-45593000 എന്ന നമ്പറിൽ എൻബിഇഎംഎസിനെ ബന്ധപ്പെടാം അല്ലെങ്കിൽ exam.natboard.edu.in/communication എന്ന വിലാസത്തിൽ ലഭ്യമായ ഓൺലൈൻ കമ്മ്യൂണിക്കേഷൻ പോർട്ടൽ ഉപയോഗിക്കാം.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Education News: NEET Super Specialty (NEET SS) 2025 exam, planned for November 7 and 8, will now be conducted on December 27 and 28, 2025, in two separate shifts each day.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




