NISH: ശ്രവണപരിമിതർക്കുള്ള ഡിഗ്രി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാം

ബി.എസ്.സി കംപ്യുട്ടർ സയൻസ് (HI), ബി.കോം (HI), ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (HI) എന്നീ കോഴ്സുകളിലേക്കാണ് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നത്.

NISH admission
NISH Invites Applications for Degree Programmes for Hearing-Impaired Students.
Edited by :Joice Daniel
Last Updated :3 ജൂൺ 2026, 10:14 pm IST

ശ്രവണപരിമിതിയുള്ള വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (NISH)-ൽ 2026-27 അധ്യയന വർഷത്തേക്കുള്ള ഡിഗ്രി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി കംപ്യുട്ടർ സയൻസ് (HI), ബി.കോം (HI), ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (HI) എന്നീ കോഴ്സുകളിലേക്കാണ് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നത്. ഈ പ്രോഗ്രാമുകൾക്ക് കേരളാ യൂണിവേഴ്സിറ്റിയുടെ അംഗീകാരമുണ്ട്.

പ്ലസ് ടു വിജയിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്രവേശനം എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷാ ഫോം, പ്രോസ്പെക്ടസ് എന്നിവ 'NISH Admissions Portal' വഴി ലഭിക്കും.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17 ആണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

News Now

Summary

NISH Invites Applications for Degree Programmes for Hearing-Impaired Students.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics