
CUET-UG: എന്തെല്ലാം കൈയില്‍ കരുതാം?, വസ്ത്രത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മാര്‍ഗ നിര്‍ദേശങ്ങളായി
മെയ് 11 മുതല്‍ മെയ് 31 വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യയിലും രാജ്യത്തിനു പുറത്തുള്ള 15 നഗരങ്ങളിലുമായി പരീക്ഷകള്‍ നടക്കും.
ന്യൂഡല്‍ഹി: യുജി കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിനു (CUET-UG) ഹാജരാകുന്ന വിദ്യാര്‍ഥികള്‍ക്കായി ഡ്രസ് കോഡും അനുവദനീയ വസ്തുക്കളും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA). മെയ് 11 മുതല്‍ മെയ് 31 വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യയിലും രാജ്യത്തിനു പുറത്തുള്ള 15 നഗരങ്ങളിലുമായി പരീക്ഷകള്‍ നടക്കും.
കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് എന്‍ട്രന്‍സ് പരീക്ഷ നടക്കുക. ഡ്രസ് കോഡിനെക്കുറിച്ചും പരീക്ഷാ ഹാളിനകത്ത് അനുവദനീയമായ ഇനങ്ങളെ സംബന്ധിച്ചും പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് എന്‍ടിഎ ഇതിനകം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
പരീക്ഷാ കേന്ദ്രങ്ങളില്‍ സുതാര്യമായ വെള്ളക്കുപ്പികള്‍ കൊണ്ടുപോകാം. വിശ്വാസവുമായി ബന്ധപ്പെട്ട വസ്തുക്കളും, 'കലവ' പോലുള്ള മതപരമായ നൂലുകളും കയ്യില്‍ക്കരുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്കു ശേഷമേ പരീക്ഷ കേന്ദ്രത്തിനകത്തേക്കു പ്രവേശിപ്പിക്കാനാവൂ.
പരീക്ഷ കേന്ദ്രങ്ങളില്‍ വെളുത്ത വസ്ത്രങ്ങളോ ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങളോ ധരിക്കുന്നതാണ് അഭികാമ്യമെന്നും എന്‍ടിഎ നിര്‍ദേശത്തിലുണ്ട്. സാധാരണ ഷൂസുകള്‍, സ്ലിപ്പറുകള്‍, ഹീലില്ലാത്ത ചെരുപ്പുകള്‍ എന്നിവയും ഉപയോഗിക്കാം എന്നാണ് നിര്‍ദേശം.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
NTA issued guidelines regarding dress code and permitted items for students appearing CUET-UG Exam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു; അച്ഛന് എന്തെല്ലാം കണ്ടതാണടോ, ആദ്യമായിട്ട് കാണുന്നതാണോ?'


