ശുചികരണത്തൊഴിലാളികളുടെ മക്കൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

അപകടകരമായ മാലിന്യനീക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ,മാലിന്യം ശേഖരിക്കുന്നവർ, അഴുക്കുചാലിലെ അപകടങ്ങളിൽ മരണപ്പെടുകയോ വൈകല്യം നേരിടേണ്ടി വരികയോ ചെയ്തവരുടെ ആശ്രിതർ എന്നിവരുടെ മക്കൾക്ക് അപേക്ഷിക്കാം.

Pre-Matric Scholarship
Pre-Matric Scholarship for Children of Sanitation Workers, Eligibility and How to Applyrepresentative image FreePIk
Edited by :Joice Daniel
Last Updated :4 ഓഗസ്റ്റ് 2026, 3:44 pm IST

അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ മക്കൾക്കായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പ്രീമെട്രിക് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. തോട്ടിപ്പണി ചെയ്യുന്നവർ, അപകടകരമായ മാലിന്യനീക്കത്തിൽ ഏർപ്പെട്ടിട്ടുള്ളവർ, തോൽ ഊറയ്ക്കിടുന്ന തൊഴിൽ ചെയ്യുന്നവർ, മാലിന്യം ശേഖരിക്കുന്നവർ, അഴുക്കുചാലിലെ അപകടങ്ങളിൽ മരണപ്പെടുകയോ വൈകല്യം നേരിടേണ്ടി വരികയോ ചെയ്തവരുടെ ആശ്രിതർ എന്നിവരുടെ മക്കൾക്ക് അപേക്ഷിക്കാം.

ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ-എയ്ഡഡ് സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കും. ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന സ്ഥാപനതലത്തിൽ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 15. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ/ബ്ലോക്ക്/മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക.

News Now

Summary

Pre-Matric Scholarship for Children of Sanitation Workers, Eligibility and How to Apply

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates